കോതമംഗലം: വിവാദങ്ങള്‍ സൃഷ്ടിച്ച ടൗണ്‍ഹാള്‍ നിര്‍മാണം, പൊതുശ്മശാനം, ഖരമാലിന്യ പ്ളാന്‍റ്, സ്ളോട്ടര്‍ ഹൗസ്, ഗതാഗത കുരുക്ക്, വെള്ളക്കെട്ട്, പ്രധാന ബസ്സ്റ്റാന്‍ഡ് എന്നീ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പുതിയ ഭരണ സമിതിക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണ സമിതിയില്‍ വിവാദങ്ങളും തടസ്സങ്ങളും കാരണം ഇതിലെ ചില പദ്ധതികള്‍ മുടങ്ങുകയായിരുന്നു. ടൗണ്‍ ഹാള്‍ നിര്‍മാണമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നഗരസഭ രൂപവത്കരിച്ച നാള്‍ മുതല്‍ മാറിവന്ന ഭരണസമിതികള്‍ ശ്രമം ആരംഭിച്ചെങ്കിലും നടപ്പാക്കാനായില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ടൗണ്‍ ഹാളിനായി ഒരു ഏക്കര്‍ 39 സെന്‍റ് സ്ഥലം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഭരണസമിതി മൂന്നു വര്‍ഷം മുമ്പ് കുരുര്‍ തോട് വഴിതിരിച്ചുവിട്ട് ടൗണ്‍ ഹാളും വ്യാപാര സമുച്ചയങ്ങളും പണിയുന്നതിന് തുക നീക്കി വെക്കുകയും ചെയ്തു. എന്നാല്‍, വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്ന എതിര്‍പ്പുകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതോടെ ടൗണ്‍ ഹാളും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങാനായില്ല. ഭരണ സമിതി എല്ലാ കക്ഷികളുമായി കൂടിയാലോചനകള്‍ നടത്തിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. നഗരത്തിന്‍െറ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയുന്ന പദ്ധതി പുനരാരംഭിക്കണമെങ്കില്‍ പുതിയ ഭരണ സമിതിക്ക് ഏറെ സമയം ചെലവഴിക്കേണ്ടി വരും. കഴിഞ്ഞ ഭരണ സമിതി ഭരണം ഏറ്റെടുത്ത് ആറ് മാസങ്ങള്‍ക്കകം പൂട്ടിയ സ്ളോട്ടര്‍ ഹൗസ് തുറക്കാനോ പകരം സംവിധാനമൊരുക്കുന്നതിനോ സാധിച്ചില്ല. പ്രദേശവാസികളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ അനുയോജ്യമായ സ്ഥലം കണ്ടത്തി സ്ളോട്ടര്‍ ഹൗസ് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരികേണ്ടതുണ്ട്. നഗരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് 1.2 കോടി രൂപ ചെലവില്‍ നിലവിലെ ഡമ്പിങ് യാര്‍ഡ് സ്ഥിതിചെയ്യുന്ന കുമ്പളത്തുമുറിയില്‍ ആധുനിക മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മാണത്തിന് തുടക്കം കുറിച്ചെങ്കിലും പ്രവര്‍ത്തനം ഇഴയുകയാണ്. ദിവസവും ഇവിടെ തള്ളുന്ന മാലിന്യമുയര്‍ത്തുന്ന പ്രശ്നങ്ങള്‍ നിരവധി സമരങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ലിങ്ക് റോഡുകള്‍ പൂര്‍ത്തിയായെങ്കിലും ഓട്ടോകളുടെയും നഗരത്തിലത്തെുന്നവരുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാവശ്യമായ സ്ഥലമില്ലാത്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. നഗരത്തിലെ വിദ്യാലയങ്ങളിലത്തെുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായി എത്താന്‍ ഫുട്പാത്തുകള്‍ അനിവാര്യമാണ്.1985 ല്‍ സ്ഥാപിച്ച പൈപ്പുകള്‍ വഴിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നത്. പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ കുടിവെള്ള പ്രശളനത്തിന് പരിഹാരമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.