കൊച്ചി: കൊച്ചി താലൂക്കിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ടിയിരുന്ന 12 ലോഡ് ഗോതമ്പ് തിരിച്ചയച്ചു. പള്ളുരുത്തി, ചെല്ലാനം, ഫോര്‍ട്ട്കൊച്ചി പ്രദേശങ്ങളിലെ മൊത്തവ്യാപാരി ഗോതമ്പ് എടുത്ത് വിതരണം ചെയ്യാതിരുന്നതാണ് തീരപ്രദേശത്തെ ജനങ്ങളുടെ വയറ്റത്തടിച്ചത്. റേഷന്‍ മൊത്തവ്യാപാരിയോട് ഗോതമ്പ് എടുത്ത് വിതരണം ചെയ്യാന്‍ പലതവണ അറിയിച്ചിട്ടും ഇയാള്‍ വഴങ്ങിയില്ളെന്നാണ് സിവില്‍ സപൈ്ളസ് അധികൃതരുടെ വിശദീകരണം. താലൂക്കില്‍ വ്യാപാരിയുടെ ബിനാമി പേരിലുള്ളതാണ് മറ്റു രണ്ട് മൊത്ത വ്യാപാരസ്ഥാപനങ്ങളും. ഇതുകൂടാതെ, ജില്ലയില്‍ അഞ്ച് മൊത്തവ്യാപാര റേഷന്‍ സ്ഥാപനങ്ങളും ബിനാമി പേരിലാണ് പ്രവര്‍ത്തിക്കുന്നത്. സംഭവം വിവാദമായതിനത്തെുടര്‍ന്നാണ് സിറ്റി റേഷനിങ് ഓഫിസര്‍ തലകറങ്ങി വീണതെന്നാണ് സൂചന. ഓഫിസില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് ഓഫിസര്‍ ഈ മാസം 17 മുതല്‍ ചികിത്സയിലാണ്. ഗോതമ്പ് വിതരണം മുടങ്ങിയതിന്‍െറ ഉത്തരവാദിത്തം മുഴുവന്‍ റേഷനിങ് ഓഫിസറുടെ മേല്‍ കെട്ടിവെച്ച് മൊത്തവ്യാപാരിയെ രക്ഷിക്കാന്‍ രാഷ്ട്രീയനീക്കം നടക്കുന്നതായും ആരോപണമുണ്ട്. 17നകം വിതരണം ചെയ്യാന്‍ സിറ്റി റേഷനിങ് ഓഫിസര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും മൊത്തവ്യാപാരി ഗോതമ്പ് എടുക്കാന്‍ തയാറായില്ളെന്നാണ് ആരോപണം. മൊത്തവ്യാപാരിയുടെ ഗോഡൗണില്‍ സ്ഥലമില്ളെന്ന് കാരണം പറഞ്ഞാണ് ഇയാള്‍ നിശ്ചിത സമയപരിധിക്കകം ഗോതമ്പ് സ്വീകരിക്കാതിരുന്നത്. സിവില്‍ സപൈ്ളസ് ഉന്നത ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പിന്‍െറ തിരക്കിലായതിനാല്‍ മൊത്തവ്യാപാരിയെ കണ്ട് ഗോതമ്പ് എടുക്കാന്‍ ആവശ്യപ്പെടാനും കഴിഞ്ഞില്ളെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ജില്ലയില്‍ 27 മൊത്ത വ്യാപാരികളുള്ളതില്‍ കൊച്ചി താലൂക്കില്‍ മാത്രമാണ് വിതരണം മുടങ്ങിയത്. ഗോതമ്പ് തിരിച്ചയച്ച സാഹചര്യത്തില്‍ അടുത്ത സാമ്പത്തികവര്‍ഷം മാര്‍ച്ച് മുതല്‍ സംസ്ഥാനത്ത് ലഭിക്കുന്ന ഗോതമ്പിന്‍െറ കേന്ദ്രവിഹിതം കുറയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര വിഹിതത്തില്‍ അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ 12 ലോഡ് കുറവുണ്ടായാല്‍ കടുത്ത നടപടിയാണ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നത്. കേന്ദ്രവിഹിതം ചെലവഴിക്കാതെ തിരിച്ചയച്ചാല്‍ അത്രയും കുറച്ചാകും പിന്നീടുള്ള വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് ലഭിക്കുക. ഗോതമ്പ് വിതരണം മുടങ്ങിയ സാഹചര്യത്തില്‍ സിവില്‍ സപൈ്ളസ് അധികൃതര്‍ മൊത്തവ്യാപാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നഷ്ടപ്പെട്ട ഗോതമ്പ് തിരിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ സപൈ്ള ഓഫിസര്‍ അറിയിച്ചു. കരുതല്‍ ഗോതമ്പ് സൂക്ഷിച്ചിരുന്നതുകൊണ്ട് റേഷന്‍ കടകളില്‍ ഗോതമ്പ് വിതരണം തടസ്സപ്പെട്ടില്ളെന്നും ജില്ലാ സപൈ്ള ഓഫിസര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.