കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കായികമേള സെന്‍റ് ജോര്‍ജിന് കിരീടം

കോതമംഗലം: 17, 18, 19, 20 തീയതികളില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഏഴാമത് വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍ 374 പോയന്‍േറാടെ സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസ് ചാമ്പ്യന്‍ഷിപ് നിലനിര്‍ത്തി. 364 പോയന്‍േറാടെ മാര്‍ ബേസില്‍ സ്കൂള്‍ രണ്ടാം സ്ഥാനവും 92 പോയന്‍റുമായി മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ് മൂന്നാംസ്ഥാനവും നേടി. ആദ്യദിനങ്ങളില്‍ മുന്നേറ്റം നിലനിര്‍ത്തിയ മാര്‍ ബേസില്‍ സ്കൂളിനെ അവസാനം സെന്‍റ് ജോര്‍ജ്് മറികടക്കുകയായിരുന്നു. സെന്‍റ് ജോര്‍ജ് സ്കൂളിന്‍െറ കെ.എസ്. പ്രണവ്, അനീസ പി. സുലൈമാന്‍ എന്നിവര്‍ വേഗമേറിയ താരങ്ങളായി. കിഡീസ് വിഭാഗത്തില്‍ ബന്യാമിന്‍, ആഷ്ലി ജോബി (ഇരുവരും സെന്‍റ് ജോര്‍ജ്) എന്നിവരും സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ വിജയലക്ഷ്മി, അഹല്യ മോഹനന്‍ (ഇരുവരും സെന്‍റ് ജോര്‍ജ്), സ്നേഹ സുമേഷ് (മാര്‍ ബേസില്‍), സബ് ജൂനിയര്‍ ബോയ്സ് എം.യു. അഭിജിത്ത് (സെന്‍റ് ജോര്‍ജ്) എന്നിവരും വ്യക്തിഗത ചാമ്പ്യന്‍മാരായി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു, എം.കെ. ശ്രീനാഥ്, ജൂനിയര്‍ പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പി (മൂവരും മാര്‍ബേസില്‍) ചാമ്പ്യന്‍മാരായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.കെ. ഐശ്വര്യ (മാര്‍ ബേസില്‍), വി.കെ. ശാലിനി (സെന്‍റ് ജോര്‍ജ്), സീനിയര്‍ ആണ്‍കുട്ടികളില്‍ കെ.എസ്. പ്രണവ് (സെന്‍റ് ജോര്‍ജ്), ബിബിന്‍ ജോര്‍ജ് (മാര്‍ ബേസില്‍) എന്നിവരും വ്യക്തിഗത ചാമ്പ്യന്‍മാരായി. സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായ മേള വെള്ളിയാഴ്ച നാലോടെ സമാപിച്ചു. സമാപന ചടങ്ങില്‍ സെന്‍റ് ജോര്‍ജ് സ്കൂള്‍ മാനേജര്‍ ഫാ. മാത്യൂസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു, കൗണ്‍സിലര്‍മാരായ ടീന മാത്യു, അനൂപ് ഇട്ടന്‍, ജോര്‍ജ് അമ്പാട്ട് എന്നിവര്‍ സംസാരിച്ചു. കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. സ്റ്റെനിസ്ലാവോസ് കുന്നേല്‍ പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.