കൊച്ചി: എന്‍െറ തലയില്‍ അവന്‍ തേങ്ങ കൊണ്ടിടിച്ചു. ചോരയൊലിപ്പിച്ച് ഞാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടും അവര്‍ നടപടിയെടുത്തില്ല. ഇപ്പോള്‍ താമസിക്കുന്ന വീട് വേണമെന്ന് പറഞ്ഞാണ് അവന്‍ ദ്രോഹിക്കുന്നത് -80 വയസ്സായ സീത നിറകണ്ണുകളോടെയാണ് വൈ.ഡബ്ള്യു.സി.എ ഹാളില്‍ നടന്ന വനിതാ കമീഷന്‍ അദാലത്തില്‍ താന്‍ അനുഭവിക്കുന്ന ക്രൂരതകള്‍ വിശദീകരിച്ചത്. മക്കളില്ലാത്ത സീത വളര്‍ത്തുമകനായ സഹോദരീപുത്രനെക്കൊണ്ടുള്ള ഉപദ്രവങ്ങള്‍ കമീഷനോട് തുറന്നുപറഞ്ഞു. കൈയും കാലും തല്ലിയൊടിച്ച സഹോദരീപുത്രന്‍ സുരേഷില്‍നിന്ന് സംരക്ഷണം തേടിയാണ് പറവൂര്‍ ചേന്ദമംഗലം സ്വദേശിനിയായ സീത കമീഷനിലത്തെിയത്. ഏഴരസെന്‍റ് സ്ഥലമാണ് സീതയുടെ പേരില്‍ ഉണ്ടായിരുന്നത്. മൂന്ന് സെന്‍റ് വീതം സഹോദരിയുടെ മകനും മകള്‍ക്കും എഴുതി നല്‍കി. ബാക്കിയുള്ളതില്‍ ലോട്ടറി കച്ചവടം നടത്തി കിട്ടുന്നതില്‍നിന്ന് മിച്ചം പിടിച്ചും ലോണെടുത്തും ഒരു ചെറിയ പുര വെച്ചു. ഇപ്പോള്‍ ആ വീടാണ് സുരേഷ് ആവശ്യപ്പെടുന്നത്. പരാതി പരിഗണിച്ച കമീഷന്‍ അംഗം ഡോ. ലിസി ജോസ്, സുരേഷിന് നോട്ടീസയക്കാന്‍ തീരുമാനം എടുത്തതില്‍ പാതി സന്തോഷിച്ചാണ് സീത വീട്ടിലേക്ക് മടങ്ങിയത്. മാധ്യമങ്ങളും സമൂഹവും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബോധവത്കരണം നടത്തുമ്പോഴും വിവാഹവാഗ്ദാന ചതിയില്‍പ്പെട്ട് എത്തിയ പെണ്‍കുട്ടികളുടെ എണ്ണത്തിലും അദാലത്തില്‍ കുറവുണ്ടായില്ല. കുടുംബവിഷയങ്ങള്‍തന്നെയായിരുന്നു ഇത്തവണയും അദാലത്തില്‍ പരിഗണനക്ക് വന്നതിലേറെയും. അദാലത്തില്‍ ചൊവ്വാഴ്ച ആകെ 96 പരാതി ലഭിച്ചു. 36 എണ്ണം തീര്‍പ്പാക്കി. 19 എണ്ണം പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഞ്ചുകേസില്‍ ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടും. മറ്റുചില പരാതികള്‍ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.