അരങ്ങില്‍ അമ്പതോളം അധ്യാപകര്‍; വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത ശിശുദിന സമ്മാനം

കാലടി: അരങ്ങിലെ കഥാപാത്രങ്ങളായി അധ്യാപകര്‍. ക്ളാസ്മുറികളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും അരങ്ങിന്‍െറ വിശാലമായ ലോകത്തേക്ക് ചുവടുവെക്കുമ്പോള്‍ കാലടി ശ്രീ ശാരദാ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കത് പുതിയ അരങ്ങനുഭവമായി. ഇളങ്കോവടികളുടെ പ്രശസ്തമായ ‘ചിലപ്പതികാരം’ എന്ന കൃതിയുടെ നാടകാവിഷ്കാരം ശ്രീ ശാരദയിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ ശിശുദിനസമ്മാനമായി മാറുകയായിരുന്നു. വിദ്യാലയത്തിലെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇളങ്കോവടികളുടെ ചിലപ്പതികാരം നാടകത്തിലെ അധ്യാപകര്‍ കഥാപാത്രങ്ങളായി അവതരിച്ചിറങ്ങിയത്. ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള നാടകത്തില്‍ കണ്ണകിയും കോവലനും മധുരയുടെ കഥ തന്മയത്വത്തോടെ അവതരിപ്പിച്ചു. അമ്പതോളം അധ്യാപകരാണ് നാടകത്തില്‍ വേഷമിട്ടത്. പ്രധാന കഥാപാത്രങ്ങളായ കണ്ണകിയായി അധ്യാപികയായ ശ്രീദേവിയും കോവലനായി അധ്യാപകന്‍ മസ്ലാമണിയും രംഗത്തത്തെി. കാലം കൈമാറി വന്ന കണ്ണകിയുടെ കഥ കൃത്യസമയത്ത് ഉചിതമായ തീരുമാനം സ്വീകരിക്കേണ്ടതിന്‍െറ സന്ദേശമാണ് കാണികള്‍ക്ക് നല്‍കിയത്. ശ്രീശങ്കര കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ നാടകം വീക്ഷിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം നിരവധി പേര്‍ എത്തിയിരുന്നു. പതിവ് ശിശുദിനാഘോഷങ്ങള്‍ മാറ്റിവെച്ച് ഇതാദ്യമായാണ് വിദ്യാര്‍ഥികള്‍ക്കായി അധ്യാപക സമൂഹം ഇത്തരത്തിലൊരു നാടകവിരുന്നൊരുക്കിയത്. അധ്യാപകരായ സുമേഷ്, രാധിക, വിഷ്ണു, ശീതള്‍, രാഗിസണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ വസന്ത വിനോദ്കുട്ടി, പി.ടി.എ പ്രസിഡന്‍റ് കെ.എന്‍. കൃഷ്ണകുമാര്‍, ഹെഡ് ബോയ് ജോയല്‍ എ. ജോണി എന്നിവര്‍ ചേര്‍ന്നാണ് നാടകാവതരണം ഉദ്ഘാടനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.