കൊച്ചി: തേവര ചക്കാലക്കല്‍ റോഡരികില്‍ ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാന്‍ കൊച്ചി മേയറുടെ ചുമതല വഹിക്കുന്ന കലക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശം നല്‍കി. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്ളാന്‍റിലേക്ക് കൊച്ചിയില്‍നിന്ന് മാലിന്യം നീക്കം ചെയ്യുന്നതുസംബന്ധിച്ച് വിലയിരുത്താന്‍ സ്ഥലം സന്ദര്‍ശിക്കാനത്തെിയതായിരുന്നു കലക്ടര്‍. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ മാലിന്യനീക്കം നടത്തുന്നതിന് വിവിധ നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ട്. കരാറുകാരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ഉചിതനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. മാലിന്യം കൊണ്ടുപോകുന്ന ലോറികളില്‍ മത്സ്യവണ്ടികളിലേതുപോലെ മലിനജലം സംഭരിക്കുന്നതിന് ട്രേ ഘടിപ്പിക്കാനുള്ള നിര്‍ദേശം പരിഗണിക്കും. ഇതുവഴി മലിനജലം റോഡിലേക്കൊഴുകുന്നത് ഒഴിവാക്കാനാകും. മാലിന്യനീക്കം രാത്രിയില്‍ മാത്രമാക്കാന്‍ കഴിയുമോ എന്നും പരിശോധിക്കും. മാലിന്യവണ്ടികള്‍ ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് ഭദ്രമായി മൂടിക്കെട്ടി മാത്രമെ പ്ളാന്‍റിലേക്ക് കൊണ്ടുപോകാവൂവെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ മാലിന്യനീക്കം നടത്തുന്ന വണ്ടികളെക്കുറിച്ച് പരാതി ലഭിച്ചതിനത്തെുടര്‍ന്നാണ് സ്ഥിതി വിലയിരുത്താന്‍ കലക്ടര്‍ നേരിട്ടത്തെിയത്. കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, അഡീഷനല്‍ സെക്രട്ടറി എ.എസ്. അനൂജ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.