തങ്കളം ബൈപാസ്, അരമന ജങ്ഷനുകളില്‍ വെള്ളക്കെട്ട്

കോതമംഗലം: നഗരത്തില്‍ മഴ കനത്താല്‍ തോടും റോഡും ഒന്നാകും. കൊച്ചി-മധുര ദേശീയപാതയില്‍ ആനച്ചിറ പമ്പിന് സമീപവും കോഴിപ്പിള്ളി അരമന ജങ്ഷനിലും ആലുവ-മൂന്നാര്‍ റോഡില്‍ തങ്കളം ബൈപാസ് ജങ്ഷനിലുമാണ് പ്രധാനമായും വെള്ളക്കെട്ട്. ഇവിടങ്ങളില്‍ കാനയും തോടും ഭൂമാഫിയ കൈയേറിയതാണ് കാരണം. മലിനജലത്തില്‍ സ്പര്‍ശിക്കാതെ വഴി നടക്കാനാകാത്ത സ്ഥിതിയാണ്. തങ്കളം ബൈപാസ് ജങ്ഷനില്‍ ശക്തമായ മഴ ഉണ്ടായാല്‍ പണ്ടുമുതലേ വെള്ളക്കെട്ട് പതിവായിരുന്നു. എന്നാല്‍, ഇപ്പോള്‍ ചെറിയ മഴ പെയ്താല്‍ പോലും റോഡ് കാണാനാകാത്ത വിധം വെള്ളക്കെട്ട് രൂപപ്പെടും. അടഞ്ഞുകിടക്കുന്ന ഓടയും റോഡും ഒന്നായി മാറും. മലിനജലത്തില്‍ ടൂവീലര്‍ യാത്രികരും കാല്‍നടക്കാരും വീഴുന്നതും പതിവാണ്. റോഡിന്‍െറ ഇരുവശത്തുമുള്ള ആലപ്പാടം എന്ന് അറിയപ്പെട്ടിരുന്ന പാടശേഖരവും റോഡിന്‍െറ വശങ്ങളിലുണ്ടായിരുന്ന വീതി കൂടിയ ഓടയും ഭൂമാഫിയകള്‍ കൈയേറി നികത്തി കെട്ടിടസമുച്ചയങ്ങള്‍ പണിതീര്‍ത്തതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഈ കെട്ടിടനിര്‍മാണ വേളകളിലും തുടര്‍ന്ന് വെള്ളക്കെട്ട് ഒഴിവാക്കാനെന്ന വ്യാജേന സ്വകാര്യവ്യക്തികളെ സഹായിക്കാന്‍ നഗരസഭ അശാസ്ത്രീയമായി കലുങ്ക് നിര്‍മിച്ച ഘട്ടത്തിലും പല രാഷ്ട്രീയ സാമൂഹിക സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ദേശീയപാതയിലെ വെള്ളക്കെട്ട് രൂക്ഷമായി ഗതാഗതം തടസ്സപ്പെട്ടതിനത്തെുടര്‍ന്ന് കോതമംഗലം മജിസ്ട്രേറ്റ് കോടതി പ്രശ്നത്തില്‍ ഇടപെടുകയും വെള്ളക്കെട്ട് ഉടന്‍ പരിഹരിക്കാന്‍ നഗരസഭക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നഗരസഭ ലക്ഷങ്ങള്‍ മുടക്കി കോണ്‍ക്രീറ്റ് ബ്ളോക്കുകള്‍ നിരത്തി റോഡിന്‍െറ പൊക്കം വര്‍ധിപ്പിച്ച് റോഡ് പുനര്‍നിര്‍മിച്ചു. എങ്കിലും വെള്ളക്കെട്ട് ഒഴിവായില്ല. ഓരോ വര്‍ഷവും വെള്ളക്കെട്ട് ഒഴിവാക്കാന്‍ വന്‍ തുകയാണ് ചെലവിടുന്നത്. വെള്ളക്കെട്ടിന്‍െറ യഥാര്‍ഥ കാരണം കണ്ടത്തൊനോ കൈയേറ്റക്കാരെ ഒഴിപ്പിച്ച് തോടും കാനയും പുനര്‍നിര്‍മിക്കാനോ നടപടിയുണ്ടാകുന്നില്ല. ഈ നിലയില്‍ വെള്ളക്കെട്ട് തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ദേശീയപാതയില്‍ നഗരത്തിന് സമീപത്തെ ആനച്ചിറ പമ്പിന് സമീപവും റോഡില്‍നിന്ന് മഴവെള്ളം ഒഴുകി കുരൂര്‍ തോട്ടില്‍ ചേരേണ്ട തോടുകള്‍ കൈയേറ്റം കാരണം നശിച്ചതാണ് വെള്ളക്കെട്ടിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.