29 ലിറ്റര്‍ വിദേശ മദ്യവുമായി നാലംഗ സംഘം പിടിയില്‍

കാലടി: 29 ലിറ്റര്‍ വിദേശ മദ്യവുമായി മഞ്ഞപ്രയില്‍ നിന്ന് മറ്റൂരിലേക്ക് വന്ന നാലംഗ സംഘത്തെ പൊലീസ് പിടികൂടി. മഞ്ഞപ്ര ബിവറേജ് ഒൗട്ട്ലെറ്റില്‍നിന്ന് വാങ്ങിയ മദ്യവുമായി വന്ന മറ്റൂര്‍ സ്വദേശികളായ ജോജി സി. ആന്‍റണി (49), പ്രദീഷ് ജോസ് (31), സിബി ചാക്കപ്പന്‍ (31), ശിവദാസന്‍ (52) എന്നിവരാണ് പിടിയിലായത്. നാല് പേരും സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. ഡ്രൈ-ഡേ ദിനങ്ങളില്‍ വില്‍പന നടത്താനായി വാങ്ങിയ മദ്യമാണിതെന്ന്  പൊലീസ് പറഞ്ഞു. 
കാലടി വിദേശമദ്യ വില്‍പനശാല കഴിഞ്ഞ മാസം അടച്ചതോടെയാണ് മഞ്ഞപ്രയില്‍ മദ്യം വാങ്ങാന്‍ ആളുകളുടെ എണ്ണം വര്‍ധിച്ചത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓരോ വാര്‍ഡുകളിലും വിതരണം ചെയ്യാനായും  വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രാദേശിക നേതാക്കളുടെ  നേതൃത്വത്തില്‍ മദ്യം ശേഖരിക്കുന്നുണ്ട്.  
എക്സൈസ് സംഘത്തിന്‍െറ നിര്‍ജീവാവസ്ഥ മുതലെടുത്ത് മലയാറ്റൂര്‍ വന ഭാഗത്ത് തയാറാക്കിയ ചാരായം വില്‍പന നടത്താനായി വാറ്റുകാരും സജീവമായി രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.