കെട്ടിടത്തിന്‍െറ രണ്ടാംനിലയില്‍ തീ പിടിച്ചു; കുട്ടികളെ അയല്‍വാസികള്‍ രക്ഷപ്പെടുത്തി

കാക്കനാട്: മൂന്നുനില കെട്ടിടത്തിന്‍െറ രണ്ടാംനിലയിലെ മുറിയില്‍ തീ പിടിച്ചു. അവിടെയുണ്ടായിരുന്ന രണ്ട് കുട്ടിളെ അയല്‍വാസികള്‍ രക്ഷപ്പെടുത്തി. കാക്കനാട് വാഴക്കാലക്ക് സമീപം കമ്പിവേലിക്കകം കോളനിയില്‍ പാപ്പാളി ലെയിനില്‍ വാടക്ക് താമസിക്കുന്ന ഷെരീഫിന്‍െറ നാലും മൂന്നും വയസ്സുള്ള കുട്ടികളെയാണ് സമീപത്തെ താമസക്കാര്‍ രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ കുട്ടികള്‍ ഇരുവരും മുറിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം. മുറിയില്‍നിന്ന് പുകയും തീയും ഉയരുന്നതുകണ്ട് ഓടിയത്തെിയ അയല്‍വാസികള്‍ കുട്ടികളെ രക്ഷപ്പെടുത്തി പുറത്തേക്ക് ഓടുകയായിരുന്നു. രണ്ട് കട്ടിലുകള്‍ ഭാഗികമായും മുറിയിലെ പുസ്തകങ്ങളും പേപ്പറുകളും പൂര്‍ണമായും കത്തിയമര്‍ന്നു. തൃക്കാക്കര ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മാതാവ് ജന്നത്ത് അപകടസമയത്ത് പുറത്തായിരുന്നു. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ മെഴുകുതിരി കത്തിച്ചതാകാം തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് ഫയര്‍ഫോഴ്സ് സംശയിക്കുന്നത്. കിടക്കയിലെ പഞ്ഞിയിലും തുടര്‍ന്ന് കൂട്ടിയിട്ടിരുന്ന പേപ്പറുകളിലേക്കും തീപടരുകയായിരുന്നു. മെഴുകുതിരിയുടെ ഒരു ഭാഗം മുറിയില്‍നിന്ന് ഫയര്‍ഫോഴ്സിന് ലഭിച്ചിട്ടുണ്ട്. റാന്നി സ്വദേശി ജോര്‍ജ് എന്നയാളുടെ ഉടമസ്ഥയിലുള്ളതാണ് കെട്ടിടം. മൂന്ന് നിലയിലെ മുറികളിലായി വാടകക്ക് താമസിക്കുന്നവരാണ് കുടുംബങ്ങള്‍. തീയണക്കാന്‍ ഫയര്‍ഫോഴ്സ് വാഹനത്തിന് എത്താന്‍ കഴിയാത്ത ഇടുങ്ങിയ വഴിയിലാണ് കെട്ടിടം. സ്റ്റേഷന്‍ ചുമതലയുള്ള ലീഡിങ് ഫയര്‍മാന്‍ ഇസ്മാഈല്‍ ഖാന്‍, ഡ്രൈവര്‍ ആനന്ദകുമാര്‍, ഫയര്‍മാന്‍ സുധീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.