പള്ളുരുത്തിയില്‍ മയക്കുമരുന്ന് സങ്കേതം നാട്ടുകാര്‍ തകര്‍ത്തു

പള്ളുരുത്തി: ചിറക്കല്‍ കോളനിയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ താവളം നാട്ടുകാര്‍ തകര്‍ത്തു. കഞ്ചാവ് പൊതികളും കണ്ടെടുത്തു. കോളനിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് ലഹരി ഉപയോഗിക്കുന്നവര്‍ ഒത്തുചേരുന്നത്. ഉപയോഗശേഷം ഉപേക്ഷിച്ച രീതിയില്‍ കഞ്ചാവ് നിറച്ച ബീഡി കുറ്റികളും ചിതറി കിടക്കുന്നുണ്ട്, ലഹരി ഉപയോഗിച്ചതിനുശേഷം ഉറങ്ങുവാന്‍ മത്തെവരെ ഇവിടെ ഉണ്ട്. ഭക്ഷണവും വെള്ളവും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ കാല്‍നടക്കാര്‍ക്ക് അപകടകരമാകുംവിധം ബൈക്കില്‍ റോഡിലൂടെ ചീറി പായലാണ് ചിലരുടെ ഹോബി. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ അഞ്ചോളം അപകടങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായത്. നാട്ടുകാര്‍ സഹികെട്ടതിനെ തുടര്‍ന്നാണ് ഇത്തരം സങ്കേതങ്ങള്‍ കണ്ടത്തെി തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത്. കഞ്ചാവ് കണ്ടത്തെിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് തൊണ്ടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പള്ളുരുത്തിയില്‍ ആളൊഴിഞ്ഞ പറമ്പുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കാന്‍ ഇത്തരം സങ്കേതങ്ങള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വരുംദിവസങ്ങളില്‍ ഇത്തരത്തിലുളള സങ്കേതങ്ങള്‍ കണ്ടത്തെി നശിപ്പിക്കുന്നതിന് കോര്‍പറേഷന്‍ അധികാരികളുടെയും പൊലീസിന്‍െറയും സഹായം തേടിയിട്ടുണ്ടെന്ന് പൊതുപ്രവര്‍ത്തകനായ ഹരേഷ് എം.എച്ച് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.