മൂവാറ്റുപുഴ: നഗരത്തിലെ വണ്‍വേ റോഡ് തകര്‍ന്നു. കീച്ചേരിപ്പടി വണ്‍വേ ജങ്ഷനില്‍നിന്ന് ആരംഭിച്ച് എവറസ്റ്റ് കവലയില്‍ അവസാനിക്കുന്ന ഒന്നര കി.മീ. റോഡിന്‍െറ ഏതാനും ഭാഗമാണ് സഞ്ചാരയോഗ്യമല്ലാതായത്. ബസുകള്‍ അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. ഒരുവര്‍ഷം മുമ്പ് നഗരസഭ അറ്റകുറ്റപ്പണി തീര്‍ത്ത റോഡ് മാസങ്ങള്‍ കഴിയുംമുമ്പേ തകര്‍ന്നിരുന്നു. റോഡ് പൂര്‍ണമായി സഞ്ചാരയോഗ്യമല്ലാതായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതോടെ വീണ്ടും അറ്റകുറ്റപ്പണി നടത്താന്‍ നഗരസഭ തയാറായെങ്കിലും റോഡ് പൂര്‍ണമായി ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടയുകയും ചെയ്തു. എന്നാല്‍, പിന്നീട് നിര്‍മാണമൊന്നും നടന്നില്ല. റോഡ് വീതി കൂട്ടി ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്. ഇതിനിടെ, റോഡ് നിര്‍മാണത്തിന് നഗരസഭ 12 ലക്ഷം അനുവദിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ സി.എം. ഷുക്കൂര്‍ പറഞ്ഞു. അടുത്തയാഴ്ച നിര്‍മാണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.