വൈപ്പിന്‍: മധ്യകേരളത്തിലെ പ്രസിദ്ധമായ ജനകീയ കലാമേളയായ ചെറായി ബീച്ച് ടൂറിസം മേള ഏഴു ദിവസം നീളുന്ന പരിപാടികളുമായി വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറും. വൈകുന്നേരം 4.30ന് മേള ചെയര്‍മാനായ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും. കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്യും. എസ്. ശര്‍മ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. സുഭാഷ് പ്രഭാഷണം നടത്തും. കലാപരിപാടി ഉദ്ഘാടനം ചലച്ചിത്ര താരം ജയസൂര്യ നിര്‍വഹിക്കും. വി.ഡി. സതീശന്‍ എം.എല്‍.എ, കലക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന്് കലാപരിപാടികള്‍ നടക്കും.രണ്ടാം ദിവസമായ 26ന് സൂനാമി ദുരന്തദിനാചരണം നടക്കും. തിങ്കളാഴ്ച വൈകുന്നേരം ആറിന് ചാക്യാര്‍കൂത്തും ഏഴിന് ക്ളാസിക്കല്‍ നൃത്തസന്ധ്യയും നടക്കും. ചൊവ്വാഴ്ച വൈകീട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ ഞാറക്കല്‍ ശ്രീനിയെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.