പുക്കാട്ടുപടി: വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് പിരിവ് നടത്തി സമാഹരിച്ച തുക കൈമാറിയില്ളെന്ന് ആക്ഷേപം. ആറുമാസം മുമ്പ് വാഹനാപകടത്തില്‍ മരിച്ച പുക്കാട്ടുപടി പൂക്കോട്ടുമോളം സ്വദേശിയും പ്ളസ്ടു വിദ്യാര്‍ഥിയുമായ വിഷ്ണുവിന്‍െറ കുടുംബത്തിന് വിവിധ സംഘടനകളില്‍പെട്ടവര്‍ സഹായനിധി രൂപവത്കരിച്ചിരുന്നു. വീടുകള്‍ കയറി പിരിവും നടത്തി. എന്നാല്‍, സഹായനിധി സമാഹരിച്ച തുക ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ളെന്ന് വിഷ്ണുവിന്‍െറ കുടുംബം പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ തലേദിവസം തുക കൈപ്പറ്റാന്‍ വിളിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പോകാനായില്ളെന്നും വിഷ്ണുവിന്‍െറ മാതാവ് രാധ പറഞ്ഞു. അതിനുശേഷം ആരും ബന്ധപ്പെട്ടിട്ടില്ല. താന്‍ തുക കൈപ്പറ്റിയതായി നാട്ടുകാര്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പാര്‍ട്ടി ഏരിയാ സെക്രട്ടറിക്ക് വിവരങ്ങളടങ്ങിയ കത്ത് നല്‍കിയതായും ഇവര്‍ പറഞ്ഞു. എന്നാല്‍, സഹായധനമായി പിരിച്ച 14,000ത്തോളം രൂപ നല്‍കാന്‍ വിഷ്ണുവിന്‍െറ മാതാവിനെ സമീപിച്ചിരുന്നെന്ന് പഞ്ചായത്ത് മുന്‍ അംഗവും സഹായനിധി രക്ഷാധികാരിയുമായ സുജ സജീവന്‍ പറഞ്ഞു. വേണ്ടപ്പെട്ടവരുമായി ആലോചിച്ചശേഷം ഈ തുക എപ്പോള്‍ വേണമെങ്കിലും കൈമാറാമെന്നും അവര്‍ അറിയിച്ചു. വിഷ്ണുവിന്‍െറ പിതാവ് ആറു വര്‍ഷം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അമ്മ രാധയും ഓട്ടിസം ബാധിച്ച് കിടപ്പിലായ 12കാരിയായ സഹോദരിയുമാണ് വീട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.