ഡി.സി.സി പുന$സംഘടന: കുന്നത്തുനാട് കോണ്‍ഗ്രസില്‍ ഭിന്നത

കോലഞ്ചേരി: ഡി.സി.സി പുന$സംഘടനയെ ചൊല്ലി കുന്നത്തുനാട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പ്രധാന ന്യൂനപക്ഷത്തെ അവഗണിച്ചതിന് പുറമേ പ്രവര്‍ത്തന പാരമ്പര്യമില്ലാത്തവരും ത്രിതല പഞ്ചായത്ത് ഭാരവാഹി സ്ഥാനം വഹിക്കുന്നവരും ഭാരവാഹികളായതിനെതിരെയാണ് ഒരുവിഭാഗം രംഗത്തത്തെിയത്. ഇതിനെതിരെ അസംതൃപ്ത വിഭാഗം കെ.പി.സി.സി പ്രസിഡന്‍ഡിന് പരാതിനല്‍കി. കഴിഞ്ഞദിവസം നടന്ന ഡി.സി.സി പുന$സംഘടനയില്‍ നിയോജക മണ്ഡലത്തില്‍നിന്ന് ഒമ്പതു പേരാണ് സെക്രട്ടറിമാരായത്. നാലു പേര്‍ ഐ ഗ്രൂപ്പില്‍നിന്നും മൂന്നു പേര്‍ എ ഗ്രൂപ്പില്‍നിന്നും രണ്ട് ഹൈകമാന്‍ഡ് നോമിനികളുമാണ് ഭാരവാഹി പട്ടികയില്‍ ഇടംനേടിയത്. എന്നാല്‍, മണ്ഡലത്തില്‍നിന്നുള്ള ഡി.സി.സി ഭാരവാഹി ലിസ്റ്റില്‍ മുസ്ലിം വിഭാഗത്തെ അവഗണിച്ചതിനെച്ചൊല്ലിയാണ് പ്രധാന വിവാദം.നിയോജക മണ്ഡലത്തില്‍ പരിചയസമ്പന്നരായ നേതാക്കള്‍ ഉണ്ടെങ്കിലും അവരെയാരെയും പുന$സംഘടനയില്‍ പരിഗണിച്ചില്ല. എന്നാല്‍, ഇവര്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെടുകയോ ശ്രമിക്കുകയോ ചെയ്തില്ളെന്നതാണ് പരിഗണിക്കാതിരിക്കാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശദീകരണം. ലിസ്റ്റില്‍ അവസാന നിമിഷം കയറിപ്പറ്റിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തന പരിചയ സമ്പന്നരുമല്ളെന്നാണ് പരാതിക്കാരുടെ വാദം. ജംബോ ലിസ്റ്റാണെന്ന വിവരം പുറത്തുവന്നതോടെ അവസാന ദിവസങ്ങളില്‍ തിരുവനന്തപുരത്ത് തമ്പടിച്ച ഇവര്‍ ഗ്രൂപ് മാനേജര്‍മാരെ ഉപയോഗിച്ച് പേരുചേര്‍ത്തുവെന്നും ആരോപിക്കുന്നു. കെ.പി.സി.സി മാനദണ്ഡം ലംഘിച്ചാണ് നിലവില്‍ ബ്ളോക് പഞ്ചായത്ത് ഭാരവാഹി സ്ഥാനം വഹിക്കുന്ന യുവനേതാവ് ലിസ്റ്റില്‍ കയറിയതെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ കോഓഡിനേറ്റര്‍ ബി. ജയകുമാര്‍ ഡി.സി.സി ഭാരവാഹി ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ ഇദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ വൈരം മറന്ന് ഒരുമിച്ചതാണ് നിയോജകമണ്ഡലത്തില്‍ ഡി.സി.സി ഭാരവാഹി ലിസ്റ്റില്‍ അനര്‍ഹര്‍ കയറിക്കൂടിയതിന് കാരണമെന്നും പരാതിക്കാര്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ ഉരുത്തിരിയുന്ന ഭിന്നത നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.