ശ്രീനിവാസന്‍ പിടിച്ചു; 35 കിലോ മത്സ്യം

പെരുമ്പാവൂര്‍: സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ സൗത് വാഴക്കുളം കീന്‍പടിയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ അക്വാപോണിക്സ് കൃഷിയുടെ വിളവെടുപ്പ് നടന്‍ ശ്രീനിവാസന്‍ നിര്‍വഹിച്ചു. മത്തേര്‍കുടി ടി.എം. സിയാദിന്‍െറ കൃഷിയിടത്തിലാണ് വാണിജ്യടിസ്ഥാനത്തില്‍ മത്സ്യകൃഷി ആരംഭിച്ചത്. കാന്‍സര്‍ ആശുപത്രിക്ക് പകരം ആരോഗ്യപദ്ധതിക്ക് പണം മുടക്കണമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. അക്വാപോണിക്സ് കൃഷിരീതി വീട്ടില്‍ ആര്‍ക്കും പരീക്ഷിക്കാവുന്നതാണ്. കൂടുതല്‍ ആളുകള്‍ അത്തരം രീതികള്‍ ഉപയോഗിച്ച് വിഷരഹിത ഭക്ഷണം കഴിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ശ്രീനിവാസന്‍ പറഞ്ഞു. 35 കിലോ മത്സ്യം പിടിച്ചാണ് ശ്രീനിവാസന്‍ ഉദ്ഘാടനം നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിളവെടുപ്പ് നടത്തും. 25,000 ലിറ്റര്‍ വീതം ശേഷിയുള്ള രണ്ട് ടാങ്കുകളില്‍ മത്സ്യവും മഴമറ സംവിധാനത്തില്‍ പച്ചക്കറികളുമാണ് അക്വാപോണിക്സ് രീതിയില്‍ കൃഷി ചെയ്യുന്നത്. അക്വാപോണിക്സ് കൃഷിരീതികളെക്കുറിച്ച് ജലവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി ക്ളാസെടുത്തു. സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി ഡയറക്ടര്‍ എന്‍. രമേശ്, ജോയിന്‍റ് ഡയറക്ടര്‍ കെ.എ. ആന്‍റണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.