നഗരസഭാ സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍ററായില്ല

ആലുവ: അധികൃതരും സ്വകാര്യ ബസുടമകളും ഒത്തുകളിക്കുന്നതിനാല്‍ നഗരസഭാ ബസ്സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍റര്‍ തുടങ്ങാനായില്ല. നഗരസഭാ അധികൃതരാണ് ഓപറേറ്റിങ് സെന്‍ററിന് ഇടംകോലിടുന്നതെന്നാണ് ആക്ഷേപം. യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവില്‍ ജനുവരിയില്‍ നഗരസഭ ബസ്സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കയറാന്‍ തുടങ്ങിയിരുന്നു. സിറ്റി സര്‍വിസ് നടത്തുന്ന തിരുകൊച്ചി ബസുകള്‍ ഇവിടെനിന്ന് ഓപറേറ്റ് ചെയ്യല്‍ ലക്ഷ്യമിട്ട് സ്റ്റാന്‍ഡില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ സേവനവും ആരംഭിച്ചു. ഓപറേറ്റിങ് സെന്‍ററിനായി പ്രത്യേക കാബിനും സ്ഥാപിച്ചു. ഇതിനുശേഷം സ്റ്റാന്‍ഡില്‍നിന്ന് സര്‍വീസുകള്‍ തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, ഇതുവരെ ഇവിടേക്ക് വൈദ്യുതി നല്‍കാന്‍ നഗരസഭ തയാറാകുന്നില്ലത്രേ. ഇതുമൂലമാണ് സ്റ്റാന്‍ഡില്‍ നിന്നും സര്‍വിസുകള്‍ ആരംഭിക്കാന്‍ കഴിയാത്തത്. തിരുകൊച്ചി സര്‍വിസ് ആരംഭിച്ചാല്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകും. എന്നാല്‍, സഹായിക്കാതെ അധികൃതര്‍ തടസ്സം നില്‍ക്കുകയാണെന്നാണ് പറയുന്നത്. ഇതിന്‍െറ ഭാഗമായാണ്വൈദ്യുതി കണക്ഷന്‍ നല്‍കാത്തത്. ഓപറേറ്റിങ് സെന്‍റര്‍ ആരംഭിച്ചാല്‍ തിരുകൊച്ചിക്ക് പുറമേ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്നും സര്‍വിസ് നടത്തുന്ന പെരുമ്പാവൂര്‍ ഭാഗത്തേക്കും നഗരസഭാ സ്റ്റാന്‍ഡില്‍നിന്നും സര്‍വിസ് ആരംഭിക്കാനാകും. ഇതിനിടെ സര്‍ക്കുലര്‍ ബസുകളടക്കമുള്ള ലോക്കല്‍ സര്‍വിസുകള്‍ സ്റ്റാനറില്‍ കയറുന്നതിന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നടപടികളെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.