മുട്ടാര്‍പുഴയില്‍ വീണ്ടും മത്സ്യക്കുരുതി

കളമശ്ശേരി: വെള്ളം മലിനമായതിനെ തുടര്‍ന്ന് മുട്ടാര്‍പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. വിവരം അറിഞ്ഞ് പരിശോധനക്കത്തെിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെച്ചു. പെരിയാറിന്‍െറ കൈവഴിയായ മുട്ടാര്‍പുഴയില്‍ മഞ്ഞുമ്മല്‍ പാലത്തിനുസമീപം ആണ് ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് മീനുകള്‍ പാതിജീവനുമായി പുഴയുടെ ഉപരിതലത്തിലേക്ക് പൊങ്ങിവരാന്‍ തുടങ്ങിയത്. മാര്‍ക്കറ്റില്‍ വിലയേറിയ കരിമീന്‍, കൊഞ്ച് തുടങ്ങി നിരവധി ഇനത്തില്‍പ്പെട്ട ചെറുതും വലുതുമായ മത്സ്യങ്ങള്‍ ആണ് ചത്തത്. വിവരം അറിഞ്ഞ് പ്രദേശത്തെ ചിലര്‍ ചാക്കും വലയുമായത്തെി മാര്‍ക്കറ്റുകളിലും മറ്റും വില്‍പന നടത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി തവണ ഉണ്ടായിട്ടുള്ള ഈ സംഭവം തടയാന്‍ വേണ്ട നടപടി സ്വീകരിക്കാതെ ഒരുപ്രഹസനമായി ജലത്തിന്‍െറ സാംബ്ള്‍ ശേഖരിക്കുക മാത്രമാണ് പി.സി.ബി ചെയ്യുന്നതെന്നാരോപിച്ചാണ് ഏലൂരിലെ ജനജാഗ്രത സമിതിയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഉദ്യോഗസ്ഥരെയും അവരുടെ വാഹനവും തടഞ്ഞിട്ടത്. വിവരം അറിഞ്ഞ കളമശ്ശേരി, ഏലൂര്‍ സ്റ്റേഷനുകളിലെ പൊലീസും സ്ഥലത്തത്തെി. സംഭവം സംഘര്‍ഷത്തിലേക്കത്തെുമെന്നായതോടെ എറണാകുളം സെന്‍റര്‍ അസിസ്റ്റന്‍റ് കമീഷണര്‍ സുരേഷ്കുമാര്‍ സ്ഥലത്തത്തെുകയും കളമശ്ശേരി നഗരസഭ അധ്യക്ഷ ജെസി പീറ്റര്‍, ഏലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എ.ഡി. സുജിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. സംഭവത്തില്‍ കലക്ടര്‍ അടക്കമുള്ള ഉന്നതര്‍ ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതോടെ അസിസ്റ്റന്‍റ് കമീഷണര്‍ കലക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. അതിന്‍െറ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി നഗരസഭ അധ്യക്ഷരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തി വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.