വൃക്ക മാറ്റിവെക്കാന്‍ ചികിത്സാസഹായം തേടുന്നു

പെരുമ്പാവൂര്‍: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് യുവാവ് സഹായം തേടുന്നു. അകനാട് നെടിയറ വീട്ടില്‍ അച്യുതന്‍െറ മകന്‍ സജിയാണ് (38) വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തുന്നത്. ഒരുമാസം മുമ്പ് ആശുപത്രിയിലേക്ക് പോകുംവഴി വാഹനം ഇടിച്ച് ഇടുപ്പെല്ല് പൊട്ടുകയും കാല്‍ ഒടിയുകയും ചെയ്തു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സജി ഇപ്പോള്‍ ചികിത്സ നടത്തുന്നത്. മാതാവ് വൃക്ക നല്‍കാന്‍ തയാറാണെങ്കിലും ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി 20 ലക്ഷത്തോളം ചെലവുവരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൂലിപ്പണിക്കാരനായ സജിയുടെ ആശ്രയത്തിലാണ് മാതാവും പിതാവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ജീവിക്കുന്നത്. സജിയെയും കുടുംബത്തെയും സഹായിക്കാന്‍ സാജു പോള്‍ എം.എല്‍.എ, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈമി വര്‍ഗീസ് തുടങ്ങിയവര്‍ രക്ഷാധികാരികളായി സജി ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. യൂനിയന്‍ ബാങ്ക് ചൂണ്ടക്കുഴി ശാഖയില്‍ അക്കൗണ്ടും തുടങ്ങി (നമ്പര്‍ 654402010004183, ഐ.എഫ്.എസ് കോഡ് UBI 565440) ഫോണ്‍: 9400188174, 9447916570.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.