കോലഞ്ചേരി: കുന്നത്തുനാട്ടില്‍ ഭൂമാഫിയ സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു. പാടം നികത്തലും മണ്ണെടുപ്പുമായി സജീവമായി രംഗത്തുള്ള ഭൂമാഫിയ രാഷ്ട്രീയക്കാരെയും റവന്യൂ-പൊലീസ് അധികൃതരെയും സ്വാധീനിച്ചാണ് മണ്ണെടുപ്പും പാടം നികത്തലും തുടരുന്നത്. നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മാഫിയ പിടിമുറുക്കിയതിന്‍െറ ഫലമായി മലകള്‍ ഇല്ലാതായി. വല്ലാര്‍പാടം, മെട്രോ റെയില്‍ പദ്ധതികളുടെ മറവിലാണ് ഇവര്‍ അഴിഞ്ഞാടിയത്. പൊലീസും റവന്യൂ അധികൃതരും പണം വാങ്ങി പിന്തുണ നല്‍കുന്നതായി ആരോപണമുണ്ട്. പൂതൃക്ക പഞ്ചായത്തിലെ കോലംപിള്ളിമലയാണ് അടുത്ത ലക്ഷ്യം. ഒമ്പതരയേക്കര്‍ വരുന്ന മലയില്‍നിന്ന് ചെങ്കല്ല് വെട്ടാനുള്ള ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇവിടെ കഴിഞ്ഞദിവസം കല്ല് വെട്ടാനുള്ള യന്ത്രവുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞിരുന്നു. പരിസരവാസികളെയും കോളനിവാസികളയും പരിസ്ഥിതി പ്രവര്‍ത്തകരെയും വെല്ലുവിളിച്ചാണ് മാഫിയ പ്രവര്‍ത്തിക്കുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്. ഇടനിലക്കാരും മറ്റും ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് കല്ല് വെട്ടാന്‍ ശ്രമം നടത്തുതെന്നാണ് ആരോപണം. ഇവിടെ ചെങ്കല്ല് വെട്ട് പഞ്ചായത്ത് കമ്മിറ്റി അനുവദിച്ചിട്ടില്ളെന്നും പറയുന്നു. വില്ളേജ് അധികാരികളും പഞ്ചായത്ത് സെക്രട്ടറിയും സ്ഥലം സന്ദര്‍ശിച്ച് കല്ല് വെട്ടുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, കോടതി ഉത്തരവുണ്ടെന്നുകാട്ടിയാണ് കല്ല് വെട്ടാന്‍ ശ്രമം നടത്തുന്നത്. പൊലീസ് തടയാനത്തെിയ നാട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കേസില്‍ കുടുക്കി ജനങ്ങളെ പിന്തിരിപ്പിക്കാനാണ് പൊലീസിന്‍െറയും ഭൂമാഫിയയുടെയും നീക്കം. വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരാനൊരുങ്ങുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.