കാര്‍ഡിയോളജി വിഭാഗം മെച്ചപ്പെടുത്താന്‍ ഹൃദ്രോഗികളുടെ സമരം

കളമശ്ശേരി: ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മെച്ചപ്പെടുത്താന്‍ ഹൃദ്രോഗികളുടെ കൂട്ടായ്മ ജനകീയ പ്രതിഷേധ സംഗമം നടത്തി. സ്ഥിരമായ പ്രഫസര്‍, നഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാരും പ്രധാന വിഭാഗങ്ങളിലില്ലാത്തതും കാര്‍ഡിയോളജി വാര്‍ഡ്, തീവ്ര പരിചരണ വിഭാഗം, എക്കോ, ടി.എം.ടി ലാബ് സൗകര്യങ്ങളില്ലാത്തതും മറ്റും ചൂണ്ടിക്കാട്ടിയാണ് കാര്‍ഡിയോളജി പേഷ്യന്‍റ്സ് ഫോറം സംഗമം സംഘടിപ്പിച്ചത്. ഈ വിഭാഗത്തില്‍ ഒരു പാര്‍ട്ട്ടൈം ഡോക്ടര്‍ മാത്രമാണുള്ളത്. ജില്ലയുടെ ഏതുഭാഗത്തുനിന്നും ട്രാഫിക് തടസ്സമില്ലാതെ എത്തിച്ചേരാന്‍ കഴിയുന്ന മെഡിക്കല്‍ കോളജിലെ കുറവുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ കൊടുക്കണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. എം.കെ. പ്രസാദ് ആവശ്യപ്പെട്ടു. ഫോറം പ്രസിഡന്‍റ് കെ.പി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ഐ.എം.എ ജില്ലാ പ്രസിഡന്‍റ് ഡോ. സണ്ണി പി. ഒരത്തേല്‍, സി.എം.സി.ടി.എ പ്രസിഡന്‍റ് ഡോ. ജി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ഡോ. സി.എച്ച്. നസീം തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഡിയോളജി ഉപകരണങ്ങള്‍ക്കു വേണ്ടി ബഹുജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിക്കുന്ന ‘ഹൃദയത്തിനൊരു കൈത്താങ്ങ്’ പദ്ധതിക്കും തുടക്കം കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.