ഭര്‍ത്താവ് പങ്കാളിയായിരുന്ന കമ്പനി വഞ്ചിക്കുന്നെന്ന് വീട്ടമ്മ

കൊച്ചി: തന്‍െറ ഭര്‍ത്താവ് ഉള്‍പ്പെടെ പത്ത് തൊഴിലാളികള്‍ ചേര്‍ന്ന് രൂപവത്കരിച്ച തൊഴിലാളി ഫിഷറീസ് കമ്പനി ഭര്‍ത്താവ് മരിച്ചശേഷം ലാഭവിഹിതം നല്‍കാതെ വഞ്ചിക്കുന്നെന്ന് വീട്ടമ്മ. ഭര്‍ത്താവ് ഉള്‍പ്പെടെ 10 പേര്‍ ചേര്‍ന്ന് 45 വര്‍ഷം മുമ്പാണ് കമ്പനി രൂപവത്കരിച്ചതെന്ന് പള്ളിപ്പുറം കുഴുപ്പുള്ളി കോയിപ്പിള്ളി വാമനന്‍െറ ഭാര്യ ജിജി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഇപ്പോള്‍ 17 വാഹനങ്ങളും ഒരു ലക്ഷത്തില്‍ പരം ബോക്സുകളും ഭൂമിയും 65 തൊഴിലാളികളും രണ്ട് ഐസ് പ്ളാന്‍റും കമ്പനിക്കുണ്ട്. ദിവസം ഒരു കോടിയിലധികം വരുമാനമുള്ള കമ്പനിയില്‍ മറ്റ് ഒമ്പതുപേരും ഒരുലക്ഷം രൂപ വരുമാനം വാങ്ങുമ്പോള്‍ പാര്‍ട്ണറുടെ വിധവയായ തനിക്ക് 5000 മുതല്‍ 10000 രൂപ വരെയാണ് നല്‍കുന്നത്. ലാഭവിഹിതം ചോദിക്കുന്നതിന്‍െറ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിച്ചു. തന്‍െറ അഞ്ച് സെന്‍റ് ഭൂമിയും പൊളിഞ്ഞുവീഴാറായ വീടും ബാങ്ക് ജപ്തിക്ക് വെച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതല്‍ കമ്പനിയുടെ പ്രവര്‍ത്തനം, താനും മക്കളും ചേര്‍ന്ന് തടയുമെന്ന് ജിജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.