എല്ലാ ബ്ളോക്കിലും ശുചിമുറി മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ നിര്‍മിക്കും

കൊച്ചി: ശുചിമുറി മാലിന്യം വഴിയരികിലും തോടുകളിലും തള്ളുന്നത് അവസാനിപ്പിക്കാന്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റുകള്‍ എല്ലാ ബ്ളോക്കിലും സ്ഥാപിക്കാന്‍ ജില്ലാപഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ തീരുമാനം. 70 ശതമാനം തുക സര്‍ക്കാര്‍ വഹിക്കുന്ന രീതിയില്‍ പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് ആശ സനില്‍ അറിയിച്ചു. 14 ഡിവിഷനിലും മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുക, ആധുനിക അറവുശാലകള്‍ നിര്‍മിക്കുക, ഇക്കോ ടൂറിസം, പൊതുശ്മശാനങ്ങള്‍, പൊതുശൗചാലയങ്ങള്‍ എന്നിവ പുതിയ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും. ഏപ്രിലില്‍ നടപ്പാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വിവിധ സ്ഥിരം സമിതി യോഗങ്ങളുടെ മിനുട്സും തീരുമാനങ്ങളും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അബ്ദുല്‍ മുത്തലിബ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുല്‍ റഷീദ്, വിവിധ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.