കൊച്ചി: കൊച്ചി നഗരസഭാ ഭരണനേതൃത്വവുമായി എറ്റുമുട്ടാനൊരുങ്ങിയ കലക്ടര്‍ക്കെതിരെ പരാതിയുമായി മേയര്‍ തലസ്ഥാനത്തേക്ക്. ബീക്കണ്‍ ലൈറ്റ് വിവാദത്തത്തെുടര്‍ന്ന് ജില്ലാഭരണ നേതൃത്വത്തിലുള്ള കലക്ടര്‍ എം.ജി. രാജമാണിക്യവും നഗരസഭാ മേയര്‍ സൗമിനി ജയിനും പരസ്യമായി എറ്റുമുട്ടിയിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തെ കലക്ടര്‍ അവഹേളിക്കുകയാണെന്ന് ആരോപിച്ച് ‘എ’ ഗ്രൂപ്പുകാരിയായ മേയര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കുമെന്നാണ് സൂചന. എന്നാല്‍, പരാതി നല്‍കിയാലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടാന്‍ സാധ്യതയില്ളെന്നാണ് കോണ്‍ഗ്രസിലെ മറു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കലക്ടറുടെ നടപടിയില്‍ അതൃപ്തിയുണ്ടെങ്കിലും പ്രശ്നം ഇവിടത്തെന്നെ രമ്യമായി പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍െറയും ‘ഐ’ ഗ്രൂപ്പിന്‍െറയും നിലപാട്. പ്രശ്നം ഇവിടത്തെന്നെ തീര്‍ന്നുവെന്നും ഇനി ഇത് കുത്തിപ്പൊക്കുന്നതില്‍ അര്‍ഥമില്ളെന്നുമാണ് ഡി.സി.സി നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍, കലക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ‘എ’ ഗ്രൂപ്പിന്‍െറ പിന്തുണയോടെയാണ് മേയറുടെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം കൊച്ചി നഗരസഭയില്‍ താല്‍ക്കാലിക നേതൃത്വം ഏറ്റെടുത്ത കലക്ടറുടെയും ഉദ്യോഗസ്ഥ നേതൃത്വത്തിന്‍െറയും പേരുകള്‍ നഗരസഭയില്‍ സ്ഥാപിച്ചിരുന്ന ഒൗദ്യോഗിക നാമഫലകത്തില്‍ എഴുതിച്ചേര്‍ത്തതാണ് വിവാദത്തിന് തുടക്കം. കലക്ടര്‍ മേയറുടെ ഇന്‍ ചാര്‍ജ് ആയിരുന്നില്ളെന്നും അഡ്മിനിസ്ട്രേറ്റര്‍ പദവി മത്രമാണുണ്ടായിരുന്നതെന്നും ചൂണ്ടിക്കാട്ടി നഗരസഭാ ഫലകത്തില്‍നിന്ന് പേര് നീക്കംചെയ്യാന്‍ തീരുമാനിച്ചിരുന്നു. കലക്ടറെന്നനിലയില്‍ മൊബൈല്‍ ടവറുകള്‍ക്ക് അനുമതി നല്‍കിയതടക്കം കാര്യങ്ങളും ഭരണപക്ഷത്തെ പ്രകോപിപ്പിച്ചിരുന്നു. ഇക്കാര്യം ഭരണകക്ഷി നേതാവ് എ.ബി. സാബു അടക്കമുള്ളവര്‍ കൗണസിലില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കൊച്ചി നഗരസഭാ മേയര്‍ സൗമിനി ജയിനിന്‍െറ ഒൗദ്യോഗിക വാഹനത്തിലെ ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യാന്‍ ഗതാഗതകമീഷണര്‍ ഉത്തവിട്ടതോടെയാണ് കലക്ടര്‍-മേയര്‍ പോര് രൂക്ഷമായത്്. കലക്ടര്‍ ആര്‍.ടി.ഒയെ വിളിച്ച് ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലത്തിയിരുന്നതായും നേതാക്കള്‍ ആരോപിക്കുന്നുണ്ട്. അതേസമയം, ബീക്കണ്‍ ലൈറ്റ് ഒഴിവാക്കണമെന്ന നിര്‍ദേശം ഇതുവരെ മേയര്‍ക്ക് ലഭിച്ചിട്ടില്ളെന്നാണ് നഗരസഭാ നേതൃത്വം വ്യക്തമാക്കുന്നത്. മേയര്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഉത്തരവിറക്കിയതായും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍, നഗരസഭാ നേതൃത്വത്തില്‍ ഇരുന്നസമയത്ത് കലക്ടര്‍ അഴിമതിയടക്കമുള്ള കാര്യങ്ങളില്‍ നടത്തിയ ഇടപെടലുകളാണ് ഭരണസമിതിയെ പ്രകോപിപ്പിച്ചതെന്നാണ് മറുപക്ഷത്തിന്‍െറ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.