പള്ളുരുത്തി: ജിതിന്‍ ജ്വല്ലറി ഉടമ ഉമേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് 19 വര്‍ഷം തികയുമ്പോഴും കേസ് അന്വേഷണം എങ്ങുമത്തെിയില്ല.1996 ഡിസംബര്‍ 17നാണ് ഉമേഷ് കൊല്ലപ്പെടുന്നത്. പള്ളുരുത്തി വെളിയിലെ ജ്വല്ലറിയില്‍ രാവിലെ ഷട്ടര്‍ പാതി തുറന്ന് പ്രാര്‍ഥനയിലായിരുന്ന ഉമേഷിനെ അക്രമി വടിവാള്‍ കൊണ്ട് പിന്നില്‍ നിന്ന് വെട്ടി വീഴ്ത്തുകയായിരുന്നു. വെളി സ്റ്റോപ്പില്‍ നിരവധി പേര്‍ ബസ് കാത്ത് നില്‍ക്കുമ്പോഴായിരുന്നു കൊലപാതകം. എന്നാല്‍, ആരും ഇതറിഞ്ഞില്ല. ജ്വല്ലറിയില്‍നിന്ന് ഒരുകിലോ സ്വര്‍ണവും നഷ്ടപ്പെട്ടിരുന്നു. പള്ളുരുത്തിയിലെ ഗുണ്ടാനേതാക്കളെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. ലോക്കല്‍ പൊലീസാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും തൃപ്തിയില്ളെന്ന് കാണിച്ച് ഭാര്യ ഓമന കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കണ്ടത്തൊന്‍ സി.ബി.ഐക്കും കഴിഞ്ഞില്ല. തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സി.ബി.ഐയും കേസ് ഫയല്‍ മടക്കി. ബന്ധുക്കള്‍ക്ക് ആരെയെങ്കിലും സംശയം ഉണ്ടെങ്കില്‍ അക്കാര്യം കോടതിയില്‍ അറിയിക്കുന്ന പക്ഷം കേസ് വീണ്ടും അന്വേഷിക്കാമെന്നാണ് എറണാകുളത്തെ സി.ബി.ഐ ഓഫിസില്‍നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, പള്ളുരുത്തിയിലെ അറിയപ്പെടുന്ന ഒരു ഗുണ്ടാനേതാവിനെ സംശയമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം കാണിച്ച് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.