കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ രാത്രി എട്ടുവരെ എടയാര്‍-പാതാളം റോഡ്, കണ്ടെയ്നര്‍ റോഡ്, ഗോശ്രീ റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, ഷണ്‍മുഖം റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഡി.എച്ച് റോഡ്, എം.ജി റോഡ്, എന്‍.എച്ച് 47 എ, വിലിങ്ടണ്‍ ഐലന്‍ഡിലെ ബ്രിസ്റ്റോ റോഡ്, ഇന്ദിര ഗാന്ധി റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം നിയന്ത്രിക്കും. രാവിലെ ആറുമുതല്‍ പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെ വിലിങ്ടണ്‍ ഐലന്‍ഡ് താജ് വിവാന്‍റ ഹോട്ടല്‍ മുതല്‍ മട്ടാഞ്ചേരി വാര്‍ഫ് വരെയുള്ള ഇന്ദിര ഗാന്ധി റോഡിലും മട്ടാഞ്ചേരി വാര്‍ഫ് ടെര്‍മിനല്‍സ് മുതല്‍ വാത്തുരുത്തി ജങ്ഷന്‍ വരെയും ബ്രിസ്റ്റോ റോഡിലും ഗതാഗതം നിയന്ത്രിക്കും. ഈ റോഡില്‍ രാവിലെ മുതല്‍ ഉച്ചക്ക് രണ്ടുവരെ പാര്‍ക്കിങ് അനുവദിക്കില്ല. പാര്‍ക്ക് ചെയ്താല്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. ആലുവ ഭാഗത്തുനിന്ന് കണ്ടെയ്നര്‍ റോഡുവഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടപ്പള്ളി, പാലാരിവട്ടം വഴി പോകേണ്ടതാണ്. ട്രാഫിക് നിയന്ത്രണമുള്ള റോഡുകളില്‍ അത്യാവശ്യ സര്‍വിസുകളായ ആംബുലന്‍സ്, ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ എന്നിവക്ക് കടന്നുപോകാന്‍ പൊലീസ് സഹായം നല്‍കും. ബന്ധപ്പെടേണ്ട നമ്പര്‍ 100 (പൊലീസ് കണ്‍ട്രോള്‍ റൂം), എ.സി കണ്‍ട്രോള്‍ റൂം: 9497980066). പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളിലൂടെ എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട യാത്രക്കാര്‍ യാത്ര നേരത്തെയാക്കി വൈകുന്നേരം അഞ്ചിന് മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.