നേര്യമംഗലം ആദിവാസി സമരം: നിരാഹാരസമരം അവസാനിപ്പിച്ചു

കോതമംഗലം: ആദിവാസി വികസന മിഷന്‍െറ നേര്യമംഗലത്തെ ഭൂമിയില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നവര്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവാശ്യപ്പെട്ട് ഒമ്പത് ദിവസമായി നടക്കുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സമര ഭൂമിയില്‍ കുടില്‍ കെട്ടി കഴിയുന്നവരില്‍ ഭിന്നശേഷിക്കാരായ വടാട്ടുപാറ സ്വദേശി പ്രദീപ്, പിണവൂര്‍കുടി സ്വദേശിനി ബിന്ദു സോമന്‍, മേട്നപ്പാറ സ്വദേശി കുഞ്ഞുമോന്‍ എന്നിവര്‍ക്ക് പട്ടയം നല്‍കിയതോടെയാണ് കെ. സോമനും എ.എന്‍. ബാബുവും നിരാഹാരം അവസാനിപ്പിച്ചത്.  സമരം ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാരസമരം ആരംഭിച്ചത്. സാങ്കേതികതടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ചതിനത്തെുടര്‍ന്ന് അടിയന്തരമായി ഭിന്നശേഷിക്കാരായവര്‍ക്ക് പട്ടയം അനുവദിച്ചപ്പോള്‍ നിരാഹാരസമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സത്യഗ്രഹം തുടരും. ആദിവാസി വികസന മിഷന്‍െറ യോഗം തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനലിന്‍െറ നേതൃത്വത്തില്‍ ചേരുകയും മൂന്നുപേര്‍ക്ക് പട്ടയം അനുവദിക്കാനുള്ള തീരുമാനം കലക്ടറെ അറിയിക്കുകയായിരുന്നു. മറ്റ് നടപടി പൂര്‍ത്തിയാക്കി ബുധനാഴ്ച മൂന്നോടെ നേര്യമംഗലം വില്ളേജ് ഓഫിസിനുമുന്നിലെ സമരപ്പന്തലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനല്‍ പട്ടയങ്ങള്‍ കൈമാറി. തുടര്‍ന്ന് കെ. സോമനും എ.എന്‍. ബാബുവിനും നാരങ്ങനീര് നല്‍കിയതോടെ നിരാഹാരസമരം അവസാനിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, ട്രൈബല്‍ ഓഫിസര്‍ ജോണ്‍, അസി. തഹസില്‍ദാര്‍ ജസി ജോണ്‍, കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് സവിത, അംഗം ഷൈജന്‍ ചാക്കോ, സമരസഹായ സമിതി നേതാക്കളായ പി.അര്‍. രവി, പി.എം. ശിവന്‍, സി.വി. രാമന്‍, എ.എന്‍. രാജശേഖരന്‍, അനീഷ് മോഹനന്‍, കെ.എം. പരീത് എന്നിവര്‍ സന്നിഹിതരായിരുന്നു.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.