സോളിഡാരിറ്റി മനുഷ്യാവകാശ കാമ്പയിന്‍ ഇന്ന് തുടങ്ങും

ആലുവ: സോളിഡാരിറ്റി ജില്ലാ സമിതി ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 മുതല്‍ 31 വരെ വിവിധ പരിപാടികളോടെ മനുഷ്യാവകാശ കാമ്പയിന്‍ ആചരിക്കും. ‘അടിയന്തരാവസ്ഥയെ നേരിടുന്ന മനുഷ്യാവകാശം’ എന്ന തലക്കെട്ടില്‍ നടക്കുന്ന കാമ്പയിനിന്‍െറ ഭാഗമായി ടേബിള്‍ടോക്ക്, റോഡ് ഷോ, പൊതുസമ്മേളനം, കൊളാഷ് പ്രദര്‍ശനം, മനുഷ്യാവകാശ കൂട്ടായ്മകള്‍, നിയമബോധവത്കരണം തുടങ്ങി വിവിധ പരിപാടികള്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി പി.എം. റഫീഖ് അറിയിച്ചു. പെരുമ്പാവൂര്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച വൈകുന്നേരം നാലിന് മനുഷ്യാവകാശ കൂട്ടായ്മ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച എറണാകുളം മേനക ജങ്ഷനില്‍ മനുഷ്യാവകാശ കൂട്ടായ്മ സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ആലുവയില്‍ നടക്കുന്ന റോഡ് ഷോയും പൊതുസമ്മേളനവും സോളിഡാരിറ്റി ജില്ലാ സെക്രട്ടറി പി.എം. റഫീഖ് ഉദ്ഘാടനം ചെയ്യും. കാമ്പയിന്‍െറ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന മനുഷ്യാവകാശ സമ്മേളനം ഡിസംബര്‍ 30ന് പാനായിക്കുളത്ത് നടക്കും. ജില്ലാ സെക്രട്ടേറിയറ്റില്‍ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ജമാല്‍ അധ്യക്ഷത വഹിച്ചു. രഹ്നാസ് ഉസ്മാന്‍, ഷഫീഖ് പറവൂര്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.