എം.ജി സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് : ജില്ലയിലെ കോളജുകളില്‍ എസ്.എഫ്.ഐ ഏറെ മുന്നില്‍

കൊച്ചി: എം.ജി സര്‍വകലാശാല കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്.എഫ.്ഐക്ക് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 39 കോളജുകളില്‍ 34ലും എസ്.എഫ്.ഐ വിജയം അവകാശപ്പെടുമ്പോള്‍ 10 കോളജുകളില്‍ ജയച്ചതായി കെ.എസ്.യുവും വ്യക്തമാക്കി. എറണാകുളം മഹാരാജാസ് കോളജ് എസ്.എഫ്.ഐ നിലനിര്‍ത്തിയപ്പോള്‍ ലോ കോളജ് 15 വര്‍ഷത്തിന് ശേഷം കെ.എസ്.യു പിടിച്ചെടുത്തു. അനന്ത് വിഷ്ണു (ചെയര്‍.), എം.എസ്. സുചിത്ര ( വൈസ് ചെയര്‍.), അമല്‍ അമീര്‍ അലി ( മാഗസിന്‍ എഡിറ്റര്‍), അനീഷ എം. പരീത് (ലേഡി റെപ്) 5 ക്ളാസ് പ്രതിനിധികള്‍ എന്നിവരാണ് കെ.എസ്.യുവിന് ലോ കോളജില്‍ ലഭിച്ചത്. എന്നാല്‍, ലോ കോളജില്‍ ഒമ്പത് പ്രധാന സീറ്റുകളില്‍ അഞ്ചെണ്ണം നേടിയ എസ്്.എഫ്.ഐ യൂനിയന്‍ നിലനിര്‍ത്തിയതായി അവകാശപ്പെട്ടു. ക്ളാസ് പ്രതിനിധികള്‍ യൂനിയനില്‍ അംഗങ്ങളാകില്ളെന്നാണ് ഇവിടെ എസ്്.എഫ്.ഐയുടെ വാദം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അശ്വിന്‍ ഒ.വി., ആര്‍ട്സ് ക്ളബ് സെക്രട്ടറി സ്ഥാനത്തേക്ക് സ്റ്റെഫിന്‍ തോമസ്, യു.യു.സിമാരായി അഖില്‍ ചന്ദ്രന്‍, അന്‍സീന്‍, വനിതാ പ്രധിനിധി അനാമിക കൃഷ്ണന്‍ എന്നിവരാണ് വിജയിച്ച എസ്.എഫ്.ഐ പ്രതിനിധികള്‍. എറണാകുളം മഹാരാജാസ് കോളജില്‍14ല്‍ 12 സീറ്റും എസ.്എഫ്.ഐ നേടി. ജില്ലയില്‍ നാല് കോളജുകളില്‍ എസ്.എഫ്.ഐ പ്രതിനിധികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോതമംഗലം എം.എ കോളജും കളമശ്ശേരി ഭാരത് മാതാ കോളജും പിടച്ചെടുത്തതായും എസ.്എഫ.ഐ അവകാശപ്പെട്ടു. എം.എ കോളേജില്‍ 14ല്‍ 12 ജനറല്‍ സീറ്റിലും ഭാരത് മാതായില്‍ മുഴുവന്‍ പാനലും വിജയം നേടി. ആലുവ യു.സി കോളജില്‍ ഒരു കൗണ്‍സിലര്‍ സീറ്റൊഴികെ മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. ഇവിടെ എന്‍.എസ്.യു അഖിലേന്ത്യ നേതാവ് പരാജയപ്പെട്ടു. തൃപ്പൂണിത്തുറ ഗവ. ആര്‍ട്സ് കോളജ്, ഗവ.സംസ്കൃത കോളജ്, കളമശ്ശേരി കെ.എം.ഇ.എ എന്‍ജിനീയറിങ് കോളേജ്, മൂവാറ്റുപുഴ എസ്.എം കോളജ് എന്നിവിടങ്ങളിലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കൂത്താട്ടുകുളം മണിമലക്കുന്ന് കോളജ്, നിര്‍മല കോളജ്, അറഫ കോളജ്, സെന്‍റ് ജോര്‍ജ് കോളജ് വാഴക്കുളം, കോതമംഗലം ഇന്ദിര ഗാന്ധി കോളജ്, എല്‍ദോ മാര്‍ ബസേലിയസ്, കാലടി ശ്രീ ശങ്കരാചാര്യ, അങ്കമാലി എസ്.എം.ഇ, എസ്.സി.എം.എസ്, കുന്നുകര എം.ഇ.എസ് നെടുമ്പാശ്ശേരി ഐ.എച്ച.്ആര്‍.ഡി, മാല്യങ്കര എസ്.എന്‍.എം, കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ്, ഐരാപുരം എസ്.എസ്.വി, പള്ളുരുത്തി മാര്‍ അക്വിനാസ് എന്നിവിടങ്ങളിലും എസ്.എഫ്.ഐ വിജയിച്ചു. ലോ കോളജ് കൂടാതെ, പെരുമ്പാവൂര്‍ ജയഭാരത്, മാര്‍ത്തോമ വനിതാ കോളജ്, മുളന്തുരുത്തി നിര്‍മല ആര്‍ട്സ് കോളജ്, മൂവാറ്റുപുഴ അറഫ കോളജ്, കൊച്ചിന്‍ കോളജ്, ആലുവ എം.ഇ.എസ്, ആലുവ കെ.എം.ഇ.എ ആര്‍ട്സ്, കോതമംഗലം മൗണ്ട് കാര്‍മല്‍ കോളജുകളില്‍ വിജയിച്ചെന്നാണ് കെ.എസ്.യു അവകാശവാദം. കെ.എസ്.യുവിന്‍െറ വിദ്യാര്‍ഥിപക്ഷ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് വിജയമെന്ന് ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി പറഞ്ഞു. ജില്ലയില്‍ ഉജ്ജ്വല വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.