തൃപ്പൂണിത്തുറ: പൂത്തോട്ട പുത്തന്‍കാവ് ശ്രീനാരായണ ലോ കോളജ് വനിതാ ഹോസ്റ്റലില്‍ ഭഷ്യ വിഷബാധയെ തുടര്‍ന്ന് 10 വിദ്യാര്‍ഥികളെ പൂത്തോട്ട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ ഇവരെ ആശുപത്രിയില്‍നിന്ന് വിട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് കോളജ് ഹോസ്റ്റല്‍ ഡിസംബര്‍ ഒമ്പതുവരെ അടച്ചു. ഹോസ്റ്റല്‍ കാന്‍റീനില്‍നിന്ന് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദിയും വയറിളക്കവുമുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് കുട്ടികളെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോസ്റ്റല്‍ കാന്‍റീനില്‍നിന്ന് ഭക്ഷണം കഴിച്ച ഏതാനും വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ച മുമ്പും ഇതേ അവസ്ഥയുണ്ടായിരുന്നു. ഇതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചെങ്കിലും കോളജ് അധികൃതര്‍ പ്രശ്നം ഗൗരവമായി കാണുകയോ പരിഹാര നടപടി എടുക്കുകയോ ചെയ്തില്ളെന്നാണ് ആരോപണം. ഹോസ്റ്റല്‍ കാന്‍റീനില്‍ ഉപയോഗിക്കുന്നത് ശുദ്ധജലമല്ളെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഭക്ഷണമുണ്ടാക്കുന്ന കാന്‍റീനും പരിസരവുമെല്ലാം ശുചിത്വമില്ലാത്തതാണെന്നും ആക്ഷേപമുണ്ട്. ഉപയോഗിക്കുന്ന വെള്ളം മലിനമായതാവാം ഭക്ഷ്യ വിഷബാധക്ക് കാരണമായതെന്നാണ് അനുമാനം. ആരോഗ്യവിഭാഗം അധികൃതരും പൊലീസും പരിശോധന നടത്തി. ഹെല്‍ത്ത് വിഭാഗം അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരിശോധന റിപ്പോര്‍ട്ട് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.