മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കമാലക്കടവിലെ ബോട്ടപകടത്തില്‍ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം. ദുരന്തം നടന്ന ഉടന്‍ ഒരുനിമിഷം പോലും വൈകാതെയാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. അപകടസ്ഥലത്തിന് തൊട്ടടുത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികളാണ് ആദ്യം കായലിലേക്ക് ചാടിയത്. പിറകെ പ്രദേശത്തെ കച്ചവടക്കാര്‍ കടകള്‍ പോലും അടക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. കേട്ടറിഞ്ഞ നാട്ടുകാരും തങ്ങളാല്‍ കഴിയുംവിധം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പൊലീസും ഫയര്‍ഫോഴ്സും മറ്റും എത്തുംമുമ്പേ തന്നെ നാട്ടുകാര്‍ മിക്കവാറും പേരെ കരക്കത്തെിച്ചിരുന്നു. കേട്ടറിഞ്ഞ് ആളുകള്‍ കൂടിയതോടെ അപകടസ്ഥലത്തുനിന്ന് മുക്കാല്‍ കിലോമീറ്റര്‍ വരെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞ് ആംബുലന്‍സിന് വഴിയൊരുക്കി. പൊലീസ് എത്തുംമുമ്പേയായിരുന്നു നാട്ടുകാരുടെ ക്രമീകരണങ്ങള്‍. മുങ്ങിയ ബോട്ട് പൊക്കിയെടുക്കുന്നതിന് ബോട്ടില്‍ വടം കെട്ടി വലിച്ചത് നൂറുകണക്കിന് വരുന്ന നാട്ടുകാരായിരുന്നു. പക്ഷേ, ഫയര്‍ഫോഴ്സ് കൊണ്ടുവന്ന വടം മൂന്നുതവണ പൊട്ടിപ്പോയി. തുടര്‍ന്നാണ് കൊച്ചിന്‍ പോര്‍ട്ടില്‍നിന്ന് മൂന്ന് ക്രെയിനുകള്‍ വരുത്തിയത്. ഉച്ചഭാഷിണിയിലൂടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ളെങ്കിലും നാട്ടുകാര്‍ ഈ കുറവ് നികത്തി. കായലില്‍നിന്ന് രക്ഷപ്പെടുത്തി ആംബുലന്‍സുകളില്‍ കയറ്റി ആശുപത്രികളില്‍ എത്തിക്കുന്നതിന് നാട്ടുകാര്‍ കാണിച്ച മനോധൈര്യത്തെ സ്ഥലത്തത്തെിയ കലക്ടര്‍ അഭിനന്ദിച്ചു. അപകടം നടന്ന ദിവസം രാത്രി വൈകുംവരെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും ക്ഷീണം വകവെക്കാതെ ഇവര്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരായി. ദുരന്തത്തില്‍ അനുശോചിച്ച് മേഖലയിലെ കടകള്‍ അടച്ച് ദു$ഖത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ കടകളില്ലാതെ ഒരാള്‍ പോലും ദാഹജലത്തിന് വലയരുതെന്ന് കണക്കാക്കി ഈ കച്ചവടക്കാര്‍ തന്നെ 150 ലിറ്ററോളം സംഭാരമാണ് വഴിയാത്രികര്‍ക്ക് വിതരണം ചെയ്തത്. ആയിരക്കണക്കിന് കൈകള്‍ ഒരുമിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മരണസംഖ്യ കുറച്ചത്. അതേസമയം, തകര്‍ന്ന ബോട്ടിന്‍െറ കാലപ്പഴക്കമല്ല അപകടത്തിന് കാരണമെന്ന തുറമുഖ മന്ത്രിയുടെ പ്രഖ്യാപനം മേഖലയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.