കോലഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൂതൃക്ക ഗ്രാമപഞ്ചായത്ത് ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയാല്‍ മാത്രമേ ജനാഭിലാഷങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വി.പി. സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി കെ.പി. ധനപാലന്‍ വിദ്യാഭ്യാസ അവാര്‍ഡ്ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ദുരിതാശ്വാസനിധി വിതരണവും നിര്‍വഹിച്ചു. വടവുകോട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. അയ്യപ്പന്‍കുട്ടി മുന്‍ പഞ്ചായത്തംഗങ്ങള്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കി. തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചവരെ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്‍.പി. പൗലോസ് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് നിബു കെ. കുര്യാക്കോസ്, സെന്‍റ് പീറ്റേഴ്സ് കോളജ് ട്രസ്റ്റ് സെക്രട്ടറി സി.വി. ജേക്കബ്, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സ കൊച്ചുകുഞ്ഞ്, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലിസി അലക്സ്, അംഗം വനജ പൗലോസ്, പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സിന്ധു ബേബി, അംഗങ്ങളായ വി.സി. കുര്യാച്ചന്‍, ലത രാജു, അഡ്വ. ബിജു കെ.ജോര്‍ജ്, അല്ലി പത്രോസ്, ഉഷ കൃഷ്ണന്‍, ലീല ചാക്കോ, ഹേമലത രവി, എ.കെ. മാധവന്‍, അനീഷ് ജോസഫ്, സിനി ജോയി, മാത്യൂസ് കുമ്മണ്ണൂര്‍, സുശീല്‍ വി. ദാനിയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.