രണ്ടിടങ്ങളില്‍നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി

മൂവാറ്റുപുഴ/പെരുമ്പാവൂര്‍: രണ്ടിടങ്ങളില്‍നിന്ന് അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച സ്ഫോടക വസ്തു ശേഖരം പിടികൂടി. ഒരാളെ അറസ്റ്റുചെയ്തു. മൂവാറ്റുപുഴ മാറാടി പുല്‍കുടിയില്‍ കുഞ്ഞപ്പന്‍െറ മകന്‍ ബാബുവാണ് (50) പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് 29 ഇലക്ട്രിക് കേപ്പും പശകളും പിടിച്ചെടുത്തു. റൂറല്‍ എസ്.പി യതീഷ് ചന്ദ്രക്ക് ലഭിച്ച രഹസ്യ വിവരത്തത്തെുടര്‍ന്ന് ഷാഡോ പൊലീസത്തെി വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. പിടികൂടിയ പ്രതിയെയും എക്പ്ളോസീവ് ഉല്‍പന്നങ്ങളും മൂവാറ്റുപുഴ പൊലീസിന് കൈമാറി. ഷാഡോ പൊലീസുകാരായ പ്രവീണ്‍കുമാര്‍, രാഹുല്‍, ഷിയാസ്, ദീപു, അസരിഫ്, രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ഇവ പിടികൂടിയത്. പെരുമ്പാവൂര്‍ പെരുമാനിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തു ശേഖരം പിടികൂടി. പെരുമാനി കാരുവള്ളി കൊച്ചുമുഹമ്മദിന്‍െറ വീട്ടില്‍നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. ഹൈ എക്സ്പ്ളോസീവ് ഇനത്തില്‍പ്പെട്ട 41 ഇലക്ട്രിക്കല്‍ ഡിറ്റണേറ്ററുകള്‍, 97 ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവ കണ്ടെടുത്തു. ലൈസന്‍സ് ഇല്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും പ്രതികള്‍ക്കായി അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു. എസ്.ഐ ഹണി കെ. ദാസിന്‍െറ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രതീഷ്കുമാര്‍, ഷിജോ എന്നിവരാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.