ആലുവ: മകനും മരുമകളും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കിവിട്ട വൃദ്ധയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംരക്ഷണത്തിനായി ജനസേവ ശിശുഭവനിലത്തെിച്ചു. പിറവം തൃക്കണത്തൂര്‍ സ്വദേശി പരേതനായ ഗോപാലന്‍െറ ഭാര്യ കൗസല്യയാണ് (84) ഏക മകനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമനും ഭാര്യ ഡെല്ലയും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കിവിട്ടതിനത്തെുടര്‍ന്ന് പെരുവഴിയിലായത്. വിക്രമന് മൂന്നു വയസ്സ് പ്രായമുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. കൗസല്യ കൂലിപ്പണിയെടുത്തും വീട്ടുജോലി ചെയ്തുമാണ് മകനെ വളര്‍ത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ വിക്രമന് ആദ്യ ഭാര്യയില്‍ രണ്ട് പെണ്‍മക്കളുണ്ട് അവരുടെ വിവാഹാവശ്യത്തിന് കൗസല്യയുടെ ആകെ ഉണ്ടായിരുന്ന 16 സെന്‍റ് സ്ഥലവും വീടും നാല് ലക്ഷം രൂപക്ക് വിറ്റു. രണ്ട് ലക്ഷം രൂപ കല്യാണത്തിന് ചെലവഴിച്ചു. ബാക്കി രണ്ട് ലക്ഷം രൂപ വിക്രമന്‍ പലപ്പോഴായി വാങ്ങിയെടുത്തതായും കൗസല്യ പറഞ്ഞു. രണ്ടാം ഭാര്യയില്‍ ഒരു മകനും ഒരു മകളുമുണ്ട്. മരുമകളായ ഡെല്ലയുടെയും അവരുടെ അമ്മയുടെയും നിരന്തര ഉപദ്രവത്തെ തുടര്‍ന്നാണ് കൗസല്യക്ക് വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവന്നത്. പ്രായത്തിന്‍െറ അവശതയും രോഗവും മൂലം തളര്‍ന്ന ഇവര്‍ തനിച്ചാണ് വടുതലയില്‍നിന്ന് ബസില്‍ ആലുവയിലത്തെിയത്. അതിനുശേഷം ആലുവയിലുള്ള സി.പി.എം പാര്‍ട്ടി ഓഫിസിലത്തെി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ആലുവ ഏരിയ സെക്രട്ടറി അഡ്വ. സലീം ജോസ് മാവേലിയുമായി ഫോണില്‍ ബന്ധപ്പെടുകയും വൃദ്ധയെ ജനസേവ ശിശുഭവനില്‍ എത്തിക്കുകയുമായിരുന്നു. ഡി.വൈ.എഫ്.ഐ എടത്തല കമ്മിറ്റി പ്രസിഡന്‍റ് ഷാഹില്‍ ചുണങ്ങുംവേലി, ആലുവ ബ്ളോക്ക് മെംബര്‍ ഷിബു എന്നിവര്‍ ചേര്‍ന്നാണ് അവശയായ കൗസല്യയെ ശിശുഭവനിലത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.