മൂവാറ്റുപുഴ: ട്രാഫിക് സിഗ്നല്‍ കണ്ണടച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ നഗരം ഗതാഗതക്കുരുക്കില്‍പ്പെട്ടു. പൊലീസ് എത്താന്‍ വൈകിയത് പ്രശ്നം രൂക്ഷമാക്കി. വെള്ളൂര്‍ക്കുന്നം സിഗ്നലാണ് പണിമുടക്കിയത്. എം.സി റോഡിലും കൊച്ചി-മധുര ദേശീയപാതയിലും കിലോമീറ്ററോളം വാഹനനിര നീണ്ടു. തിങ്കളാഴ്ച രാവിലെയാണ് സിഗ്നലിന്‍െറ പ്രവര്‍ത്തനം നിലച്ചത്. വാഹനങ്ങള്‍ തലങ്ങും വിലങ്ങളും പാഞ്ഞ് ഗതാഗതം താറുമാറായതോടെ പൊലീസ് എത്തി കുരുക്കഴിച്ചെങ്കിലും മണിക്കൂറുകള്‍ക്കുശേഷമാണ് ഗതാഗതം സാധാരണഗതിയിലായത്. ഓണം അടുത്തതോടെ നഗരത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് സിഗ്നലും പണിമുടക്കിയത്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ ട്രാഫിക് യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം ഹെല്‍മറ്റ് വേട്ടയില്‍ മാത്രം ഒതുങ്ങിയെന്നാണ് ആക്ഷേപം. അനധികൃത പാര്‍ക്കിങ്ങും ബസുകളുടെ കെട്ടിക്കിടക്കലുംമൂലം നഗരത്തില്‍ മിക്കപ്പോഴും ഗതാഗതക്കുരുക്ക് രൂപപ്പെടാറുണ്ടെങ്കിലും ട്രാഫിക് സ്റ്റേഷനില്‍ അറിയിച്ചാല്‍ ആരും എത്താറില്ളെന്നാണ് പരാതി. നഗരത്തിലെ വ്യാപാരകേന്ദ്രമായ കാവുങ്കര മേഖലയിലെ ഗതാഗതക്കുരുക്കിനെതിരെ നിരന്തരം പരാതികളുയര്‍ന്നിട്ടും ഇതിന് പരിഹാരം കാണാന്‍ ഒരു പൊലീസുകാരന്‍െറ സേവനം പോലും ലഭ്യമല്ല. റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കയറ്റിറക്ക് നടത്തുന്നതാണ് ഇവിടത്തെ പ്രശ്നം. തിരക്കേറിയ കോതമംഗലം റോഡിലെ ഗതാഗതമാണ് ഇതുവഴി താറുമാറാകുന്നത്. റോഡിന് ഒരുവശത്ത് മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കയറ്റിറക്ക് നടത്തണമെന്നാണ് ചട്ടമെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല. ഇത് പരിഹരിക്കാന്‍ എവറസ്റ്റ് കവലയില്‍ ഒരു പൊലീസുകാരന്‍െറ സേവനം ലഭ്യമാക്കണമെന്ന ആവശ്യത്തോടെയും പൊലീസ് കണ്ണടക്കുകയാണ്. എം.സി റോഡില്‍ വാഴപ്പിള്ളി കവല മുതല്‍ 130 ജങ്ഷന്‍ വരെ മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതതടസ്സമുണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.