കൊച്ചി: ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഓണം വാരാഘോഷത്തിന് ബുധനാഴ്ച തുടക്കമാവും. ദര്‍ബാര്‍ ഹാള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ 31 വരെയുള്ള സന്ധ്യകളിലാണ് പരിപാടികള്‍. കൊച്ചി നഗരസഭയുടെ സഹകരണത്തോടെയാണ് ഇക്കുറി ആഘോഷത്തിന് തിരിതെളിയുന്നത്. സാംസ്കാരിക ഘോഷയാത്രയോടെയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കമാവുക. 26ന് വൈകുന്നേരം നാലിന് മറൈന്‍ ¥്രെഡവ് ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര, ദര്‍ബാര്‍ ഹാള്‍ ഓപണ്‍ എയര്‍ തിയറ്ററില്‍ എത്തിച്ചേരും. നാടന്‍ കലാരൂപങ്ങള്‍ ഘോഷയാത്രക്കു മാറ്റുപകരും. കഥകളി, തെയ്യം, അര്‍ജുനനൃത്തം, കളരിപ്പയറ്റ്, മാവേലി, പുലികളി, പഞ്ചവാദ്യം, പൊയ്ക്കാല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് ഘോഷയാത്രയില്‍ അണിനിരക്കുക. വൈകീട്ട് ആറിനാണ് ഉദ്ഘാടന സമ്മേളനം. മന്ത്രിമാര്‍, എം.എല്‍.എമാര്‍, സാംസ്കാരിക സിനിമാരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉത്തര ഉണ്ണി അവതരിപ്പിക്കുന്ന നൃത്തശില്‍പത്തോടെ കലാസന്ധ്യകള്‍ക്ക് തുടക്കമാവും. വള്ളുവനാടന്‍ കൃഷ്ണകലാനിലയം അവതരിപ്പിക്കുന്ന നാടന്‍ കലാസന്ധ്യയും അരങ്ങേറും. 31 വരെ വൈകീട്ട് അഞ്ചിനാണ് ദര്‍ബാര്‍ ഹാള്‍ ഓപണ്‍ എയര്‍ തിയറ്ററിലെ വേദിയുണരുക. രാവേറെ വൈകുംവരെ നീളുന്ന കലാവിരുന്നില്‍ സംഗീതവും നൃത്തവും ഹാസ്യവുമടക്കമുള്ള വിവിധ കലാപരിപാടികളാണ് ഓരോ ദിവസവും ഒരുക്കിയിരിക്കുന്നത്. ഉത്രാടദിനമായ 27ന് വൈകുന്നേരം അഞ്ചിന് സംഗീതസംവിധായകന്‍ ജെറി അമല്‍ദേവിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സംഗീതവിരുന്ന് സിങ് ഇന്ത്യ വിത്ത് ജെറി അമല്‍ദേവ് നടക്കും. തുടര്‍ന്ന്, സാംബാസ് അവതരിപ്പിക്കുന്ന മെഗാഷോ. തിരുവോണദിനമായ 28ന്‍െറ സന്ധ്യയില്‍ ക്ഷേത്രകലയുടെ ലാവണ്യവും സംഗീതവും ചിരിവിരുന്നും. വൈകുന്നേരം അഞ്ചിന് ഗായകന്‍ പ്രദീപ് നയിക്കുന്ന സംഗീതസന്ധ്യ. ദേവന്‍ കക്കാട് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, കോട്ടയം നസീര്‍ ഒരുക്കുന്ന കോമഡി ഷോ എന്നിവയും ഉണ്ടാകും. അവിട്ടം നാളായ 29ന് വൈകുന്നേരം അഞ്ചിന് ‘ധിമി’ എന്ന സംഗീത ബാന്‍ഡിന്‍െറ അവതരണം. പാടിപ്പതിഞ്ഞ ഗാനങ്ങളുടെ ‘അണ്‍പ്ളഗ്ഡ്’ ആലാപനവുമായി ദേവദാസും തുടര്‍ന്ന് ചലച്ചിത്ര പിന്നണിഗായകരായ നജിം അര്‍ഷാദ്, മൃദുല വാര്യര്‍ എന്നിവരടക്കമുള്ളവരുടെ സംഗീത പരിപാടികളും അരങ്ങേറും. ചതയദിനമായ 30ന് രാത്രി 7.30 മുതല്‍ ചലച്ചിത്ര താരങ്ങളായ ഗിന്നസ് പക്രു, സാജു നവോദയ, ബിജുക്കുട്ടന്‍, ദേവീചന്ദന തുടങ്ങിയവര്‍ നയിക്കുന്ന ഗിന്നസ് പക്രു ഷോ . വൈകുന്നേരം അഞ്ചിന് ‘കൊച്ചിന്‍ ഇ-മെയില്‍സ് ഒരുക്കുന്ന ഓണനിലാവ്’ എന്ന സംഗീത പരിപാടി.31ന് ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മകന്‍ ദീപാങ്കുരനും ചേര്‍ന്നു നയിക്കുന്ന സംഗീതവിരുന്ന്. വൈകുന്നേരം അഞ്ചിന് വിന്‍ഡ്സ് ആന്‍ഡ് വേവ്സ്’എന്ന ബാന്‍ഡ് അവതരണവും ഓണാഘോഷത്തിനു ചാരുത പകരും.ഫോര്‍ട്ട്കൊച്ചിയില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി 29ന് ചലച്ചിത്രസംഗീതസംവിധായകന്‍ ബേണി ഒരുക്കുന്ന ‘ടീന്‍ടാല്‍’ സംഗീതപരിപാടിയും ഡി.ടി.പി.സി ക്രമീകരിച്ചിട്ടുണ്ട്. 28ന് മാറായമുട്ടം ജോണി അവതരിപ്പിക്കുന്ന കഥാപ്രസംഗവും 29ന് നാടകവും കോതമംഗലത്തെ ഓണാഘോഷ വേദിയിലും ക്രമീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.