പെരുമ്പാവൂര്‍: മദ്യപാനം എതിര്‍ത്ത വൃദ്ധനെ തലക്കിടിച്ച് കൊന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അല്ലപ്ര തോട്ടപ്പാടന്‍ കവലക്ക് സമീപം തോട്ടപ്പാടന്‍ വീട്ടില്‍ തമ്പിയെ (72) കൊന്ന കേസിലെ പ്രതി വെങ്ങോല തോട്ടപ്പാടന്‍ പാത്തിക്കമാലി വീട്ടില്‍ അഭിരാഹുലാണ് (23) ബുധനാഴ്ച പിടിയിലായത്. കൊല്ലപ്പെട്ട തമ്പിയുടെ ലൈന്‍ കെട്ടിട മുറി ഷിബു എന്നയാള്‍ക്ക് വാടകക്ക് കൊടുത്തിരുന്നു. മുറിയില്‍ പതിവായി ഷിബുവിന്‍െറ സഹോദരിയുടെ മകനായ അഭിരാഹുലും സുഹൃത്തുക്കളും വന്ന് മദ്യപിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. തമ്പി ഇതിനെ എതിര്‍ത്തിരുന്നു. ഞായറാഴ്ച വൈകുന്നേരം പ്രതിയും മറ്റും മുറിയിലിരുന്ന് മദ്യപിക്കുന്നത് കണ്ട് ചോദ്യംചെയ്ത തമ്പിയെ അഭിരാഹുല്‍ കരിങ്കല്‍ കഷണം കൊണ്ട് തലയില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമ്പി തിങ്കളാഴ്ച മരിച്ചു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ ഡിവൈ.എസ്.പി ഹരികൃഷ്ണന്‍െറ നേതൃത്വത്തില്‍ സംഘം രൂപവത്കരിച്ചിരുന്നു. സി.ഐ മുഹമ്മദ് റിയാസ്, എസ്.ഐ ഹണി കെ. ദാസ് എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാര്‍ ആശുപത്രി പരിസരത്താണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.