കളമശ്ശേരി: കൊച്ചിന്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ സംഘര്‍ഷം. വിജയാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച പ്രകടനത്തില്‍ വിദ്യാര്‍ഥികള്‍ പരസ്പരം പോര്‍വിളി മുഴക്കിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സ്ഥലത്തത്തെിയ പൊലീസ് ലാത്തിവീശി സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകര്‍ എ.കെ. നിഷാദ്, നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് ഫസല്‍, പ്രസിഡന്‍റ് നിഖില്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കുസാറ്റ് കാമ്പസില്‍ പ്രകടനം നടത്തിയത്. അതേസമയം, യൂനിയന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു, എസ്.എഫ്.ഐ യൂനിയനുകള്‍ വിജയം അവകാശപ്പെട്ടു. കെ.എസ്.യു, എം.എസ്.എഫ് സംഖ്യം 80 സീറ്റ് അവകാശപ്പെട്ടപ്പോള്‍ എസ്.എഫ്.ഐ 133 ജനറല്‍ സീറ്റുകളില്‍ 105 എണ്ണം നേടിയതായാണ് അവകാശവാദം. എ.ബി.വി.പി മൂന്ന് സീറ്റില്‍ വിജയിച്ചതായും അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.