കളമശ്ശേരി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ എറണാകുളം നഗരത്തിന്‍െറ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം കളമശ്ശേരിയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വളരെ പ്രാധാന്യത്തോടെ അതിവേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. സീപോര്‍ട്ട് റോഡ് മൂന്നാംഘട്ട നിര്‍മാണത്തിനും നാലാംഘട്ട നിര്‍മാണത്തിനും സ്ഥലം ഏറ്റെടുക്കുന്ന പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. പൊതുമരാമത്ത് സംസ്ഥാനത്ത് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്‍െറ രണ്ട് പാലങ്ങള്‍ ഉള്‍പ്പെടെ 60 പാലങ്ങളുടെ നിര്‍മാണങ്ങള്‍ സര്‍വകാല റെക്കോഡോടെ നടന്നുകൊണ്ടിരിക്കയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ബെന്നി ബഹനാന്‍, നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, പൊതുമരാമത്ത് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. അബ്ദുല്‍ മുത്തലിബ്, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ജിന്നാസ്, പി.എ. ഷാജഹാന്‍, അഡ്വ. ബിന്‍സി പോള്‍, റാണി മത്തായി, എം.കെ. ഷാജി, സാജിത ഷംസു, ബീന ബാബു, എ.കെ. ബഷീര്‍, ഓമന പ്രഭാകരന്‍, ആര്‍.ബി.ഡി.സി.സി, ഡി.ജി.എം എ.എ. അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.