ആലുവ: അദൈ്വതാശ്രമം ശതാബ്ദി സമാപനത്തോടനുബന്ധിച്ചും ഗുരുമണ്ഡപ സമര്‍പ്പണത്തോടനുബന്ധിച്ചും സംഘടിപ്പിക്കുന്ന രണ്ട് സമ്മേളനങ്ങള്‍ ഇന്ന് നടക്കും. ശനിയാഴ്ച രാവിലെ 11ന് ‘ആധുനിക ലോകത്തിലെ മതദര്‍ശനം’ വിഷയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ഋതംബരാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും. ശിവഗിരി മഠം ട്രഷറര്‍ പരാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചക്ക് 2.30ന് വ്യാവസായിക വികസനം ഗുരുദര്‍ശനത്തില്‍ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. നാളെ രാവിലെ 10ന് ആധുനിക വിദ്യാഭ്യാസത്തിലെ ഗുരുദേവ ചിന്തകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം മുന്‍മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ടി.പി. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് നടക്കുന്ന മാധ്യമ സെമിനാര്‍ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. കലക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യാതിഥിയായിരിക്കും. 17ന് ഉച്ചക്ക് 12.22നും ഒന്നിനും മധ്യേ ശ്രീനാരായണ പ്രസാദ് തന്ത്രികളുടെയും ജയന്തന്‍ ശാന്തിയുടെയും മുഖ്യകാര്‍മികത്വത്തില്‍ ശിവഗിരി മഠം പ്രസിഡന്‍റ് പ്രകാശാനന്ദ സ്വാമി ഗുരുദേവ പ്രതിഷ്ഠ നിര്‍വഹിക്കും. തുടര്‍ന്ന് രണ്ടിന് ശതാബ്ദി സമാപന സമ്മേളനവും ഗുരുമന്ദിര സമര്‍പ്പണ സമ്മേളനവും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.