ചിട്ടിക്കമ്പനിക്കെതിരെ കൂടുതല്‍ പേര്‍ പരാതി നല്‍കി

കളമശ്ശേരി: ചിട്ടിക്കമ്പനി അമൃതശ്രീ ചിട്ടീസിനെതിരെ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ വീണ്ടും പരാതികള്‍. കഴിഞ്ഞ മൂന്നുദിവസമായി സ്ഥാപനത്തിനെതിരെ നിരവധി പരാതികളാണ് സ്റ്റേഷനില്‍ എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചവരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥാപനം തകര്‍ന്നതായ അഭ്യൂഹം പടര്‍ന്നതോടെ പണം മുടക്കിയവര്‍ കൂട്ടത്തോടെ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍െറ ശാഖാ ഓഫിസിലേക്ക് എത്തിത്തുടങ്ങി. അതോടെ ജീവനക്കാര്‍ സ്ഥാപനം ശനിയാഴ്ച തന്നെ അടച്ച് സ്ഥലംവിടുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറഞ്ഞു. പരാതികളിന്മേല്‍ കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ ചിട്ടിക്കമ്പനിയിലേക്ക് സ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍നിന്നും പണം പിരിക്കാന്‍ എട്ടോളം സ്്രതീകളെ സ്ഥാപനം ചുമതലപ്പെടുത്തിയിരുന്നു. ഇവരാണ് ദിവസവും പണം പിരിച്ചിരുന്നത്. എന്നാല്‍, സ്ഥാപനം അടച്ചതോടെ ചിട്ടിയില്‍ പങ്കാളികളായവര്‍ ഇവരെ തേടി വീടുകളില്‍ എത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.