വൈപ്പിന്‍: ചെറായിയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ മണ്ണടിക്കാമെന്ന് വാഗ്ദാനംചെയ്ത് വീട്ടമ്മയെ കബളിപ്പിച്ച് ലോറി ഡ്രൈവര്‍ പണം തട്ടി. ചെറായി ഗൗരീശ്വരം പടിഞ്ഞാറ് ഭാഗത്തെ യക്ഷിത്തറ ലെയ്നില്‍ വീട്ടമ്മക്കാണ് 3500 രൂപ നഷ്ടമായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചിന് ഡ്രൈവറായ മകന്‍ മണ്ണ് അടിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് തുടക്കം. മകനെ ഫോണ്‍ ചെയ്തിട്ട് കിട്ടുന്നില്ളെന്നും ഇയാള്‍ ധരിപ്പിച്ചു. മകനെ വിളിച്ചെങ്കിലും കിട്ടിയില്ല. കൈയില്‍ ഉള്ള കാശ് ഇപ്പോള്‍ തന്നാല്‍ മതി ബാക്കി നാളെ രാവിലെ വന്ന് ബാക്കി വാങ്ങിക്കോളാം എന്നൊക്കെ ഇയാള്‍ പറഞ്ഞു. തമിഴ്നാട്ടിലേക്ക് പോകുന്ന വഴിയാണ്. മണ്ണ് വരുന്ന കാര്യം ഇപ്പോഴാണ് മുതലാളി പറഞ്ഞത്. അതിനാല്‍ വേഗം ഇങ്ങോട്ട് പോരുകയായിരുന്നു എന്നും പറഞ്ഞു. ബോധ്യപ്പെടുത്തുന്നതിനുവേണ്ടി അയാള്‍ അവിടെ വച്ച് തന്നെ വീട്ടമ്മയുടെ സഹോദര പുത്രന്‍െറ ഫോണില്‍നിന്ന് രണ്ട് മൂന്ന് പ്രാവശ്യം കോളുകള്‍ ചെയ്തു. വീട്ടമ്മ തന്‍െറ സഹോദരന്‍െറ കൈയില്‍നിന്ന് പണം വാങ്ങിയാണ് ഡ്രൈവര്‍ക്ക് നല്‍കിയത്. കുറച്ച് കഴിഞ്ഞ് മകന്‍ തിരിച്ച് വിളിച്ചപ്പോഴാണ് അമളി അറിയുന്നത്. താന്‍ ആരെയും മണ്ണ് അടിക്കാന്‍ ഏല്‍പിച്ചിരുന്നില്ല എന്ന് മകന്‍ പറഞ്ഞു. തുടര്‍ന്ന് അയാള്‍ സഹോദര പുത്രന്‍െറ ഫോണില്‍നിന്ന് വിളിച്ച നമ്പര്‍ നോക്കി വിളിച്ച് നോക്കിയപ്പോള്‍ അത് വേറെ ആരുടെയോ നമ്പറുകള്‍ ആയിരുന്നു. രണ്ടുദിവസം മുമ്പും ഇത്തരം സംഭവം പ്രദേശത്ത് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.