കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുക, മുളവുകാട് സര്‍വിസ് റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ മുളവുകാട് പഞ്ചായത്ത് കമ്മിറ്റി ടോള്‍ പ്ളാസ പ്രതീകാത്മകമായി കത്തിച്ചു. പൊന്നാരിമംഗലം ടോള്‍ ബൂത്തിന് മുന്നില്‍ പ്രതിഷേധ പ്രകടനത്തിനുശേഷം ചേര്‍ന്ന യോഗം എം.എം. ലോറന്‍സ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ വല്ലാര്‍പാടം മേഖലാ സെക്രട്ടറി ബോബന്‍ മഹേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം എറണാകുളം ഏരിയ സെക്രട്ടറി പി. എന്‍. സീനുലാല്‍, ഏരിയ കമ്മിറ്റി അംഗം കെ. എം. ശരത്ചന്ദ്രന്‍, സി.പി. എം മുളവുകാട് പഞ്ചായത്ത് സെക്രട്ടറി കെ.കെ. ജയരാജ്, ഡി.വൈ.എഫ്.ഐ എറണാകുളം ബ്ളോക് ട്രഷറര്‍ എബി എബ്രഹാം, മുളവുകാട് മേഖലാ സെക്രട്ടറി കെ.ജി. മനോജ്, പ്രസിഡന്‍റ് സി.എ. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. ടോണി തോമസ്, ലിബിന്‍ദാസ്, മാര്‍ട്ടിന്‍ ഡെന്‍സണ്‍, കെനീഷ് കേശവന്‍, വിഷ്ണുരാജ്, ബാലു കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുളവുകാട് എസ്.ഐ.കെ. വിജയന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.