വേനൽമഴയും കാറ്റും: പാതയോരത്തെ മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു

വെള്ളരിക്കുണ്ട്: വേനൽമഴയും കാറ്റും പതിവായതോടെ വെള്ളരിക്കുണ്ട്-ഭീമനടി മേജർ റോഡരികിലെ നിരവധി മരങ്ങൾ യാത്രക്ക ാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം കാറ്റിൽ വീണ മരങ്ങൾ റോഡിൽനിന്നും നീക്കിയിട്ടില്ല. വനം വകുപ്പിൻെറ അധീനതയിലായതിനാൽ നാട്ടുകാർക്ക് മുറിച്ചുമാറ്റാൻ കഴിയില്ല. അപകടഭീഷണിയുയർത്തുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുനീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിൽ നിരവധി പേരുടെ കൃഷികൾ നശിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും മേൽക്കൂരകളുടെ ഷീറ്റുകളും കാറ്റിൽ തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.