പ്ലാസ്‌ക സിൽവർ സ്​റ്റാർ ഫുട്ബാൾ: തൃക്കരിപ്പൂർ ടൗൺ ജേതാക്കൾ

തൃക്കരിപ്പൂർ: പ്ലാസ്ക കാരോളവും സിൽവർ സ്റ്റാർ മൈതാനിയും ചേർന്ന് സംഘടിപ്പിച്ച കണ്ണൂർ-കാസർകോട് ജില്ലതല ഫുട്ബാൾ ടൂർണമ​െൻറിൽ തൃക്കരിപ്പൂർ ടൗൺ എഫ്‌.സി ജേതാക്കളായി. കലാശപേരാട്ടത്തിൽ റെഡ്ഫോഴ്സ് കൊയോങ്കരയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സമാപനച്ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ഉദ്‌ഘാടനം ചെയ്തു. ടി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ചന്തേര എസ്.ഐ വിപിൻചന്ദ്രൻ, ജില്ല പഞ്ചായത്തംഗം വി.പി.പി. മുസ്തഫ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. സുകുമാരൻ, പി. ജമാൽ ഹാജി, ടി.എം.സി. അബ്ദുറഹ്മാൻ, കെ. സുബൈർ, എം.പി. കരുണാകരൻ, കെ. അബ്ദുസ്സത്താർ, ടി.എം. സിദ്ദീഖ്, വി.കെ.പി. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.