ഇൻറർനെറ്റ്​ യുഗത്തിലും ഒാൺലൈനാകാതെ ആകാശവാണി

കാസർകോട്: ഇൻറർനെറ്റ് യുഗത്തിലും ഒാൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ ആകാശവാണി പിറകിൽ. സ്വകാര്യ റേഡിയോ ന ിലയങ്ങൾ വിവര സാേങ്കതികതയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുേമ്പാഴാണ് ആകാശവാണിയുടെ ഇൗ ഒഴിഞ്ഞുമാറൽ. കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കൊച്ചി, ദേവികുളം, കണ്ണൂർ, കോഴിക്കോട്, മഞ്ചേരി തുടങ്ങി എട്ട് റേഡിയോ സ്റ്റേഷനുകളാണുള്ളത്. പുതുതായി തുടങ്ങുന്ന സ്വകാര്യ റേഡിയോ നിലയങ്ങൾ പോലും ഇപ്പോൾ ഇൻറർനെറ്റിൽ യഥേഷ്ടം ലഭ്യമാണ്. എന്നാൽ, ആകാശവാണിയുടെ തിരുവനന്തപുരം അനന്തപുരി എഫ്.എം നിലയം ഒഴികെ മലയാളം നിലയങ്ങൾ ഓൺലൈൻ ആയിട്ടില്ല. ഇന്നത്തെ നിലയിൽ വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെതന്നെ നിലയങ്ങൾ ഒാൺലൈൻ ആക്കാൻ സാധിക്കും. ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്ന മലയാളിക്ക് ലോകത്തി​െൻറ ഏതു കോണിൽ നിന്നും ആകാശവാണി നിലയങ്ങൾ വിരൽതുമ്പിൽ ലഭ്യമാകുന്നതിനുള്ള സാധ്യതയാണ് ഇൗ മെല്ലെപ്പോക്ക് നയംകൊണ്ട് ഇല്ലാതാവുന്നത്. ആകാശവാണി നിലയങ്ങളുടെ എഴുത്തുപെട്ടിയിൽ ശ്രോതാക്കൾ ഇൗ ആവശ്യമുന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. സാധാരണ ഗതിയിൽ എഫ്.എം നിലയങ്ങൾ 80 കിലോമീറ്റർ സ്റ്റേഷൻ പരിധിയിലാണ് ലഭ്യമാവുക. എന്നാൽ, ഇൻറർനെറ്റ് റേഡിയോ ആകുന്നതോടെ ലോകത്തി​െൻറ ഏതു കോണിലും ലഭിക്കും. പരസ്യങ്ങൾ ലഭിക്കുന്നതുവഴി ആകാശവാണിയുടെ വരുമാനവും ഇതുവഴി വർധിക്കും. ഒാൺലൈനാകാൻ തയാറായി വിവിധ നിലയങ്ങൾ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പ്രസാർ ഭാരതിയുടെ നിലപാട് അനുകൂലമല്ലെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.