കാസർകോട്: തുടർച്ചയായി മൂന്നു യോഗങ്ങളിൽ പെങ്കടുക്കാതിരുന്ന നഗരസഭ കൗൺസിലറുടെ അംഗത്വം നഷ്ടമായി. കാസർകോട് നഗരസഭ 22ാം വാർഡ് അംഗവും മുസ്ലിം ലീഗ് കൗൺസിലറുമായ കെ. വിശ്വനാഥനാണ് അംഗത്വം പോയത്. ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു. കമീഷെൻറ അറിയിപ്പ് ലഭിക്കുന്ന മുറക്ക് വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്.സി സംവരണ വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച കെ. വിശ്വനാഥൻ 471 വോട്ടുകൾക്കാണ് വിജയിച്ചത്. നഗരസഭ യോഗങ്ങളിൽ പെങ്കടുക്കണമെന്ന് മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി വിപ്പ് നൽകിയിരുന്നെങ്കിലും മൂന്നുമാസത്തെ കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി വിശ്വനാഥൻ പെങ്കടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.