ജില്ലയിൽ എയിംസ്‌ സ്​ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആറാട്ടുകടവിൽ നടന്ന വിളംബര കാമ്പയിൻ

കാസർകോട്ട്​ എയിംസിനായി വിളംബര കാമ്പയിൻ

ചെറുവത്തൂർ: ജില്ലയിൽ എയിംസ്​ സ്​ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ചെറുവത്തൂർ വി.വി സ്മാരക കലാവേദിയുടെ നേതൃത്വത്തിൽ വിളംബര കാമ്പയിൻ നടത്തി. വി.വി നഗറിൽ നടന്ന പ്രതിഷേധ പരിപാടി ചെറുവത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ടി. രാജൻ,  ഉണ്ണിരാജ്, എം.പി. ജയരാമൻ, എം. കുഞ്ഞിരാമൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.

ചെറുവത്തൂർ ബസ്​സ്​റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം എ.എം. ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ഗോവിന്ദൻ കയ്യൂർ അധ്യക്ഷത വഹിച്ചു.  മാധ്യമ പ്രവർത്തകൻ വിനോദ് ആലന്തട്ട, രാജൻ കയനി തുടങ്ങിയവർ സംസാരിച്ചു. കെ.വി. മുകുന്ദ കുമാർ സ്വാഗതം പറഞ്ഞു.

അമ്പലത്തറ: പാറപ്പള്ളി ക്യാപ്റ്റൻസ് എയിംസ്​ കാമ്പയിൻ സംഘടിപ്പിച്ചു. ഹാജി കെ. അബൂബക്കർ മാസ്​റ്റർ ഉദ്​ഘാടനം ചെയ്​തു. നാസർ ​െഎമാക്​സ്​ അധ്യക്ഷത വഹിച്ചു.  ലത്തീഫ്‌ കാട്ടിപ്പാറ, എസ്​.കെ. ഷാഫി പാറപ്പള്ളി, പി.എച്ച്.​ ബഷീർ പാറപ്പള്ളി, മുസ്തഫ പാറപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ അബ്ബാസ് പാറപ്പള്ളി നന്ദി പറഞ്ഞു. 

ദേലംപാടി: വോയ്സ് ഓഫ് അടൂർ അടൂരിൽ എയിംസ് ഐക്യദാർഢ്യ വിളംബരം നടത്തി. പഞ്ചായത്ത് പ്രസിഡൻറ്​ മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ്​ അബ്​ദുല്ല നസീർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ. ദാമോദരൻ, ബി. പ്രദീപ്, എ. ചന്ദ്രശേഖരൻ, ബഷീർ പള്ളങ്കോട്, വാർഡ് മെംബർ കമലാക്ഷി, വിവിധ സംഘടനകളുടെയും സ്​ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പുരുഷോത്തമൻ ജയ്ഹിന്ദ് വിളംബര പ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി കിഷൻ ടിൻറു സ്വാഗതവും എം.പി. ഷെരീഫ് നന്ദിയും പറഞ്ഞു.

ചെർക്കള: കോപ്പ അൽ ഇമറാത്ത് ക്ലബ് അംഗങ്ങൾ വിദ്യാനഗർ പരിസരത്ത് കാമ്പയിൻ സംഘടിപ്പിച്ചു.  ചെങ്കള പഞ്ചായത്ത് വാർഡ് മെംബർ താഹിർ ഉദ്​ഘാടനം ചെയ്​തു. സാമൂഹിക പ്രവർത്തകൻ കമാൽ കോപ്പ, ജമാൽ ഹുസൈൻ, വിദ്യാനഗർ ഓട്ടോതൊഴിലാളി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

മൊഗ്രാൽ: മൊഗ്രാലിൽ ദേശീയവേദി സംഘടിപ്പിച്ച എയിംസ് വിളംബര പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. 

കുമ്പള സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ് മുഖ്യാതിഥിയായി. കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.എൻ. മുഹമ്മദ് അലി, ഹമീദ് കാവിൽ, ടി.എം. ശുഹൈബ്, മുഹമ്മദ് ശിഹാബ് മാസ്​റ്റർ, ദേശീയവേദി ഭാരവാഹികളായ എം.എം. റഹ്മാൻ, ടി.കെ. ജാഫർ, വിജയകുമാർ  എക്സിക്യൂട്ടിവ്​ അംഗങ്ങളായ എ.എം. സിദ്ദീഖ് റഹ്മാൻ, റിയാസ് മൊഗ്രാൽ, സി.എം. ഹംസ, മുഹമ്മദ് സ്മാർട്ട്‌, അഷ്‌റഫ്‌ പെർവാഡ്, എച്ച്​.എം. കരീം എന്നിവർ സംസാരിച്ചു. ഇബ്രാഹിം ഖലീൽ, പി.എം. മുഹമ്മദ് കുഞ്ഞി, അബ്​ദുൽ ഖാദർ മാസ്​റ്റർ, മുഹമ്മദ് കുഞ്ഞി മാസ്​റ്റർ, യു.എം. നൂറുൽ അമീൻ, ബച്ചി കൊപ്പളം, ബി.കെ. മുനീർ, അബ്​ദുള്ളക്കുഞ്ഞി നടപ്പളം, എം.എസ്. മുഹമ്മദ് കുഞ്ഞി, റസാഖ് കൊപ്പളം, അർഫാദ് മൊഗ്രാൽ, അബ്ബാസ് നാങ്കി, എസ്.കെ. ഷറഫുദ്ദീൻ, നിസാം നാങ്കി, എൻ.എം. ലത്തീഫ്, ഗൾഫ് പ്രതിനിധികളായ ജിജി സിദ്ദീഖ്, എം.എ. ഇഖ്​ബാൽ, ബി.എം. സുബൈർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം.എ. മൂസ  സ്വാഗതം പറഞ്ഞു.

ഉദുമ: ജില്ലയിൽ എയിംസ്‌ സ്​ഥാപിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നടപടി കൈക്കൊള്ളണമെന്ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ പി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പള്ളം നാരായണൻ, ബി. അരവിന്ദാക്ഷൻ, എ. ബാലകൃഷ്ണൻ, പാലക്കുന്നിൽ കുട്ടി, പി. രാജൻ, പി.പി. ചന്ദ്രശേഖരൻ, പി.പി. മോഹനൻ, എച്ച്. ഉണ്ണികൃഷ്ണൻ, ടി. പ്രഭാകരൻ, പി.കെ. വാസു,  ശ്രീധരൻ കാവുങ്കാൽ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.