പടക്കമെറിഞ്ഞും മുദ്രാവാക്യം വിളിച്ചും വി.കുഞ്ഞികൃഷ്ണന്‍റെ വീടിനു മുന്നിൽ സി.പി.എം പ്രവർത്തകർ

കണ്ണൂർ: അച്ചടക്ക ലംഘനം ആരോപിച്ച് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന്‍റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനവുമായി സി.പി.എം പ്രവർത്തകർ. കുഞ്ഞികൃഷ്ണൻ വീട്ടിലില്ലാതിരുന്ന സമയത്ത് എത്തിയ പ്രവർത്തകർ വീടിനുമുന്നിൽ നിന്ന് മുദ്യാവാക്യവും പരസ്യ പ്രതിഷേധവും നടത്തി.

ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറിയിൽ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വി.കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയത്. ധനരാജിന്‍റെ കുടുംബത്തെ സഹായിക്കാൻ ഒരു കോടിയോളം രൂപ പിരിച്ചെടുത്ത് ഇതിൽ നിന്ന് വലിയ തുക വകമാറ്റിയെന്നും ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിൽ വന്ന കടം വീട്ടിയെന്നുമായിരുന്നു കുഞ്ഞികൃഷ്ണന്‍റെ ആരോപണം. എന്നാൽ പാർട്ടി ഇത് തള്ളിക്കളയുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

Tags:    
News Summary - Dhanaraj fund scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.