വീട്ടിൽ നിരീക്ഷണത്തിനിടെ മരിച്ച പ്രവാസിയുടെ കോവിഡ്‌ പരിശോധന ഫലം നെഗറ്റിവ്‌

നിരീക്ഷണത്തിനിടെ മരിച്ച പ്രവാസിയുടെ കോവിഡ്‌ പരിശോധന ഫലം നെഗറ്റിവ്‌ ഉദുമ: വീട്ടിൽ നിരീക്ഷണത്തിനിടെ മരിച്ച പ്രവാസിയുടെ കോവിഡ്‌ പരിശോധന ഫലം നെഗറ്റിവ്‌. പാക്യാര സൗത്ത്‌ കരിപ്പോടിയിലെ അബ്ദുൽ റഹ്മാനാണ് (54) തിങ്കളാഴ്‌ച ജില്ല ആശുപത്രിയിൽ മരിച്ചത്‌. ശനിയാഴ്ച രാവിലെ മകൻ ജിഷാദിൻെറ കൂടെയാണ്‌ ദുൈബയിൽ നിന്ന്‌ അബ്ദുൽ റഹ്മാൻ നാട്ടിലെത്തിയത്. ഇരുവരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്‌ച രാവിലെയെടുത്ത ഉപ്പയുടെയും മകൻെറയും സ്രവ പരിശോധനയിലാണ്‌ ഫലം നെഗറ്റിവായത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.