വധക്കേസ്​ പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കോടതിയില്‍ കുറ്റപത്രം

വധക്കേസ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കോടതിയില്‍ കുറ്റപത്രം കാസര്‍കോട്: തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മാഇൗലിനെ (50) കൊലപ്പെടുത്തിയ കേസില്‍ റിമാൻഡിലായിരുന്ന പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇസ്മാഇൗലിൻെറ ഭാര്യ കിദമ്പാടി സ്വദേശിനി ആയിഷ (30), കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ (42), മഞ്ഞനാടിയിലെ അറഫാത്ത് (29) എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കുറ്റപത്രം പിന്നീട് വിചാരണക്കായി ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറി. അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കുറ്റപത്രം നല്‍കാതിരുന്നതിനാല്‍ റിമാൻഡ് പ്രതികള്‍ക്ക് ഈയിടെ ജാമ്യം ലഭിച്ചിരുന്നു. മുഖ്യപ്രതി ആയിഷക്ക് ഹൈകോടതിയും മറ്റ് പ്രതികള്‍ക്ക് ജില്ല കോടതിയുമാണ് ജാമ്യം അനുവദിച്ചത്. 2020 ജനുവരി 20ന് രാവിലെയാണ് ഇസ്മാഇൗലിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിയുകയായിരുന്നു. ആയിഷയും മുഹമ്മദ് ഹനീഫയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്ത വിരോധമാണ് ഇസ്മാഇൗലിൻെറ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ആയിഷ, ഹനീഫയുടെ സഹായത്തോടെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ മറ്റൊരു പ്രതിയായ സിദ്ദീഖ് ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.